Indian Coast Guard Recruitment 2025: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഒഴിവുകൾ; പ്രതിമാസം 1.2 വരെ ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം?
Indian Coast Guard Assistant Commandant Recruitment 2025: ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യവും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അസിസ്റ്റന്റ് കമാൻഡന്റ് തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 170 ഒഴിവുകളാണ് ഉള്ളത്. ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യവും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 23.
ജനറൽ ഡ്യൂട്ടി(GD)
അപേക്ഷകർ 21 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്നവർക്കോ കരസേന/നാവികസേന/വ്യോമസേനയിലെ തത്തുല്യ ഉദ്യോഗസ്ഥർക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ പ്ലസ് ടു വരെയോ ഇന്റർമീഡിയറ്റ് വരെയോ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും വിഷയങ്ങളായി പഠിച്ചിരിക്കണം.
ടെക്നിക്കൽ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്)
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർ 21 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്നവർക്കോ കരസേന/നാവികസേന/വ്യോമസേനയിലെ തത്തുല്യ ഉദ്യോഗസ്ഥർക്കോ അഞ്ച് വർഷം വരെ ഇളവ് ലഭിക്കും.
300 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല. അസിസ്റ്റന്റ് കമാൻഡന്റിന് പ്രതിമാസം 56,100 രൂപ വരെയും, ഡെപ്യൂട്ടി കമാൻഡന്റിന് പ്രതിമാസം 67,700 രൂപ വരെയും, കമാൻഡന്റിന് 78,800 രൂപ മുതൽ 1,23,100 രൂപ വരെയും ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ALSO READ: രേണു സുധി ബിഗ് ബോസ് സീസൺ 7ൽ? ഒപ്പം അനുമോളും, അപ്പാനി ശരത്തും? ഇത്തവണയെത്തുന്നത് വിവാദ താരങ്ങൾ
അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ:
- ഔദ്യോഗിക വെബ്സൈറ്റായ joinindiancoastguard.cdac.in സന്ദർശിക്കുക.
- സാധുവായ ഒരു ഇമെയിലും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക.
- പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, 10th/12th/ബിരുദ സർട്ടിഫിക്കറ്റുകൾ തുടങ്ങി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് അടയ്ക്കുക.
- ഫോം സമർപ്പിച്ച് തുടരാവശ്യങ്ങൾക്കായി അപേക്ഷ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.