ADA Recruitment 2026: എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസിയിൽ അവസരം; 50000ത്തിന് മുകളിൽ ശമ്പളം
Aeronautical Development Agency Recruitment 2026: 35 വയസ് മുതൽ 50 വയസ് വരെയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. പ്രോജക്റ്റ് അഡ്മിൻ അസിസ്റ്റന്റ് (PAA), പ്രോജക്റ്റ് സീനിയർ അഡ്മിൻ അസിസ്റ്റന്റ് (PSAA), പ്രോജക്റ്റ് അഡ്മിൻ ഓഫീസർ (PAO), പ്രോജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് (PTA), പ്രോജക്റ്റ് സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (PSTA) തുടങ്ങിയ മേഖലകളിലാണ് ഒഴിവ്.

Ada Recruitment
എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എഡിഎ) വിവിധ തസ്തികകളിലായി നിയമനം നടത്തുന്നു. പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റ്, പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എഡിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ada.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബിരുദം, എഞ്ചിനീറിങ് ഡിപ്ലോമ ഉള്ളവർക്ക് ആണ് അവസരം.
വിവിധ തസ്തികകളിലായി അകെ 43 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 35,220 മുതൽ 59,276 വരെ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 29 വരെയാണ്. 35 വയസ് മുതൽ 50 വയസ് വരെയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. പ്രോജക്റ്റ് അഡ്മിൻ അസിസ്റ്റന്റ് (PAA), പ്രോജക്റ്റ് സീനിയർ അഡ്മിൻ അസിസ്റ്റന്റ് (PSAA), പ്രോജക്റ്റ് അഡ്മിൻ ഓഫീസർ (PAO), പ്രോജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് (PTA), പ്രോജക്റ്റ് സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (PSTA) തുടങ്ങിയ മേഖലകളിലാണ് ഒഴിവ്.
ALSO READ: ഡിപ്ലോമ, ബിരുദം യോഗ്യതയുണ്ടോ? കേരള ഹൈക്കോടതിയിൽ നിങ്ങൾക്കും ജോലി നേടാം
തസ്തികകളും ഒഴിവുകളുടെ എണ്ണവും
പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റ് (PAA) – 13
പ്രോജക്ട് സീനിയർ അഡ്മിൻ അസിസ്റ്റന്റ് (PSAA) – 10
പ്രോജക്ട് അഡ്മിൻ ഓഫീസർ (PAO) – 05
പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് (PTA) – 10
പ്രോജക്ട് സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (PSTA) – 05
ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും https://www.ada.gov.in/currentdocs/ADV136/ADV-136.pdf എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.