AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Top 10 Colleges in India : പഠനം കഴിഞ്ഞാൽ മികച്ച വഴികൾ തെളിയും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്ന രാജ്യത്തെ മികച്ച കോളേജുകൾ ഇവയെല്ലാം

After Plus Two, check best colleges: ധനമന്ത്രി നിർമ്മലാ സീതാരാമൻ ഡൽഹി ലേഡി ശ്രീ റാം കോളേജ് ഫോർ വുമണിൽ നിന്നാണ് പഠിച്ചിറങ്ങിയത്. മിറാൻഡ ഹൗസാണ് പ്രശസ്ത ജേർണലിസ്റ്റ് അനിതാ പ്രതാപിനെ വാർത്തെടുത്തത്.

Top 10 Colleges in India : പഠനം കഴിഞ്ഞാൽ മികച്ച വഴികൾ തെളിയും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്ന രാജ്യത്തെ മികച്ച കോളേജുകൾ ഇവയെല്ലാം
Best Colleges In IndiaImage Credit source: https://www.du.ac.in/index.php
aswathy-balachandran
Aswathy Balachandran | Published: 26 May 2025 11:43 AM

ന്യൂഡൽഹി: പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു വിഭാ​ഗം വിദ്യാർത്ഥികൾ നമുക്കിടയിൽ ഉണ്ടാകും. ഡി​ഗ്രി എന്ന ലക്ഷ്യം ഉറപ്പിച്ചവരാണ് മറ്റൊരു വിഭാ​ഗം. മികച്ച ഭാവിക്കായി മികച്ച കോളേജുകൾ തിരഞ്ഞെടുക്കാൻ പലരോടും ചോദിക്കുന്ന തിരക്കിലാകും പലരും. രാജ്യത്തെ മികച്ച കോളേജുകളിലാണ് പഠിക്കാൻ ആ​ഗ്രഹിക്കുന്നതെങ്കിൽ അവർക്കായി ഒരു ലിസ്റ്റ് സർക്കാരിന്റെ സർവ്വേഫലമായി പുറത്തു വന്നിട്ടുണ്ടെന്ന് എത്ര പേർക്ക് അറിയാം.

ഇന്ത്യയിലെ ഏറ്റവും ആധികാരികവും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ റാങ്കിംഗ് സംവിധാനമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF). 2024 -ൽ അവർ പുറത്തിറക്കിയ റിപ്പോർട്ടിലും രാജ്യത്തെ മികച്ച 10 കോളേജുകളെപ്പറ്റി പറയുന്നു.

 

കോളേജ് ലിസ്റ്റ്

 

  • ഹിന്ദു കോളേജ്, ഡൽഹി
  • മിറാൻഡ ഹൗസ്, ഡൽഹി
  • സെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി
  • രാമകൃഷ്ണ മിഷൻ വിവേകാനന്ദ സെന്റനറി കോളേജ്, കൊൽക്കത്ത
  • ആത്മ റാം സനാതൻ ധർമ്മ കോളേജ്, ന്യൂഡൽഹി
  • സെന്റ് സേവിയേഴ്സ് കോളേജ്, കൊൽക്കത്ത
  • പി.എസ്.ജി.ആർ. കൃഷ്ണമ്മാൾ കോളേജ് ഫോർ വുമൺ, കോയമ്പത്തൂർ
  • ലോയോള കോളേജ്, ചെന്നൈ
  • കിരോരി മാൽ കോളേജ്, ഡൽഹി
  • ലേഡി ശ്രീ റാം കോളേജ് ഫോർ വുമൺ, ന്യൂഡൽഹി

ആർട്‌സ്, സയൻസ്, കൊമേഴ്‌സ് സ്ട്രീമുകളിലെ മികച്ച റാങ്കിംഗുകളിൽ ഡൽഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളിലാണെന്നതാണ് ഇതിൽ പ്രധാന കാര്യം. പി.എസ്.ജി.ആർ. കൃഷ്ണമ്മാൾ കോളേജ് ഫോർ വുമൺ, കോയമ്പത്തൂർ, ലോയോള കോളേജ്, ചെന്നൈ എന്നിവയാണ് ഇതിൽ ദക്ഷിണേന്ത്യയിൽ ഉള്ളത്. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾക്ക് അനുസൃതമായി ലിസ്റ്റിൽ പെടാത്ത മികച്ച കോളേജുകളും രാജ്യത്തിന്റെ പലഭാ​ഗങ്ങളിൽ ഉണ്ടെന്നത് ഓർക്കേണ്ട ഒരു കാര്യമാണ്.

Also read – ശക്തമായ മഴ; കുസാറ്റ് നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു

രാജ്യത്തെ പ്രമുഖരായ പലരും ഈ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയവരാണെന്ന് ഇതിനൊപ്പം ഓർക്കാം. ഉ​ദാ : ധനമന്ത്രി നിർമ്മലാ സീതാരാമൻ ഡൽഹി ലേഡി ശ്രീ റാം കോളേജ് ഫോർ വുമണിൽ നിന്നാണ് പഠിച്ചിറങ്ങിയത്. മിറാൻഡ ഹൗസാണ് പ്രശസ്ത ജേർണലിസ്റ്റ് അനിതാ പ്രതാപിനെ വാർത്തെടുത്തത്. സാങ്കേതിക വിദ്യാഭ്യാസ വിഷയത്തിൽ ഈ കോളേജുകളെ ആശ്രയിക്കാൻ കഴിയില്ല. പ്രൊഫഷണൽ കോളേജുകളും ഇൻസ്റ്റിറ്റ്യൂട്ടുകളും ഈ ലിസ്റ്റിൽ പെടില്ല.