Kerala Plus One Result 2025: കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത് മെയ് 28ന്; പ്ലസ് വണ്‍ ഫലം ഈയാഴ്ചയെത്തുമോ?
Kerala Plus One Result 2025 Date Update: 2024ല്‍ മെയ് 28നാണ് പ്ലസ് വണ്‍ ഫലം പുറത്തുവന്നത്. 2024-ലേതിന് സമാനമായി ഈ വര്‍ഷവും മെയ് 28ന് റിസള്‍ട്ട് പുറത്തുവിടുമോയെന്നതിലാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആകാംക്ഷ. മെയ് അവസാനയാഴ്ച റിസള്‍ട്ട് വന്നേക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ശക്തമാണ്
പ്ലസ് ടു പരീക്ഷയുടെ ഫലം വന്നതിന് പിന്നാലെ ഏത് നിമിഷവും പ്ലസ് വണ്‍ ഫലപ്രഖ്യാപനം നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍. എസ്എസ്എല്‍സി, സിബിഎസ്ഇ 10, സിബിഎസ്ഇ 12, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ്, പ്ലസ് ടു അടക്കം മിക്ക പരീക്ഷകളുടെയും ഫലപ്രഖ്യാപനം നടന്നു. ഇനി പ്ലസ് വണ്‍ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് 28നാണ് പ്ലസ് വണ്‍ ഫലം പുറത്തുവന്നത്. 2024-ലേതിന് സമാനമായി ഈ വര്‍ഷവും മെയ് 28ന് റിസള്‍ട്ട് പുറത്തുവിടുമോയെന്നതിലാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആകാംക്ഷ.
മെയ് അവസാന വാരം റിസള്‍ട്ട് വന്നേക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ശക്തമാണ്. എന്നാല്‍ ഈയാഴ്ച റിസല്‍ട്ട് പുറത്തുവിടുമെന്ന പ്രചരണം വ്യാജമാണ്. പ്ലസ് വണ്‍ പരീക്ഷാഫലം ജൂണില്‍ പുറത്തുവിടും. ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മൂല്യനിര്‍ണയം പുരോഗമിക്കുകയാണ്.
4,13,589 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. പ്ലസ് ടു, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് എന്നിവയുടെ മൂല്യനിര്‍ണയം ഏകദേശം ഒരേ സമയത്താണ് നടന്നിരുന്നതെന്നാണ് വിവരം. ഇവ രണ്ടും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാല്‍, അത് പ്ലസ് വണ്‍ മൂല്യനിര്‍ണയത്തെ നേരിയ തോതില്‍ ബാധിച്ചെന്നാണ് സൂചന.




പ്ലസ് ടു അടക്കമുള്ള പരീക്ഷാഫലങ്ങള്‍ താമസിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തെയടക്കം ബാധിക്കും. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷാഫലം നേരിയ തോതില്‍ താമസിച്ചാലും അത് വിദ്യാര്‍ത്ഥികളെ ബാധിക്കില്ല. അതുകൊണ്ടാണ് പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം അവസാനം നടത്തുന്നത്. നിലവില്‍ ഏത് തീയതിയിലാകും റിസല്‍ട്ട് പുറത്തുവിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ പകുതിയോടെ ഫലപ്രഖ്യാപനം നടത്തിയേക്കാം.
results.hse.kerala.gov.in, prd.kerala.gov.in, results.digilocker.gov.in, results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും IExaMS-Kerala, SAPHALAM 2025, PRD Live, UMANG എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം അറിയാനാകും.