JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
JEE Main 2026 Important Advisory: ടെലിഗ്രാം, വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റ് ഓൺലൈൻ ചാനലുകൾ വഴി എൻടിഎ പുറത്തുവിട്ടതെ ചോർന്നതോ ആയ ജെഇഇ മെയിൻ ചോദ്യപേപ്പറുകൾ എന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി എൻടിഎ അറിയിച്ചു. അത്തരം എല്ലാ അവകാശവാദങ്ങളും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഏജൻസി നിർദ്ദേശത്തിൽ വ്യക്തമാക്കി.

Jee Main 2026
ജെഇഇ (മെയിൻ) 2026 സെഷൻ 1-ൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിർദ്ദേശങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ടെലിഗ്രാം, വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റ് ഓൺലൈൻ ചാനലുകൾ വഴി എൻടിഎ പുറത്തുവിട്ടതെ ചോർന്നതോ ആയ ജെഇഇ മെയിൻ ചോദ്യപേപ്പറുകൾ എന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി എൻടിഎ അറിയിച്ചു. അത്തരം എല്ലാ അവകാശവാദങ്ങളും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഏജൻസി നിർദ്ദേശത്തിൽ വ്യക്തമാക്കി.
വ്യാജ പ്രചരണങ്ങളിൽ അകപ്പെടുകയോ, വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ പണമടയ്ക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പണം കൈക്കലാക്കുന്നതിനും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. നിങ്ങളറിയാതെ തന്നെ അവർ പണം കൈക്കലാക്കുകയും തെറ്റായ വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങൾ മാത്രമെ വിദ്യാർത്ഥികൾ ആശ്രയിക്കാവു. അതിനായി nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കേണ്ടതാണ്. ഓൺലൈനിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കരുതെന്നും ഉദ്യോഗാർത്ഥികളോട് അധികൃതർ നിർദ്ദേശിച്ചു.
വിദ്യാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക ഇമെയിൽ genadmin@nta.ac.in വഴിയോ 011-40759000 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലൂടെയോ ബന്ധപ്പെടാം. ജെഇഇ (മെയിൻ) 2026 പരീക്ഷ ജനുവരി 29 വരെയാണ് നടക്കുന്നത്.