Kerala School Holiday: വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
Kerala School College Holiday: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ബക്രീദ് പ്രമാണിച്ചാണ് അവധി. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബക്രീദ് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് അവധി ശനിയാഴ്ച മാത്രം മതിയെന്നായിരുന്നു മന്ത്രിസഭായോഗത്തിലെ തീരുമാനം. എന്നാല്‍ നാളെയും അവധി അവധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ അടക്കം രംഗത്തെത്തി. കലണ്ടറുകളില്‍ ബക്രീദ് അവധി നാളെ (ജൂണ്‍ 6) യാണ് കാണിച്ചിരിക്കുന്നത്. നാളത്തെ അവധി റദ്ദാക്കിയത് ആശയക്കുഴപ്പങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.
Read Also: KEAM Rank List 2025: പ്ലസ് ടു മാര്‍ക്ക് നല്‍കേണ്ട സമയപരിധി കഴിഞ്ഞു; കീം റാങ്ക് ലിസ്റ്റ് ഉടനെത്തുമോ?




വെള്ളിയാഴ്ചയും അവധി വേണമെന്ന ആവശ്യം ശക്തമായതോടെ രാത്രിയിലായിരുന്നു അവധി പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മുന്‍നിശ്ചയിച്ചതുപോലെ ശനിയാഴ്ച മാത്രമായിരിക്കും അവധി. 1881-ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് ബാധകമായ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയാണ്.