Bank Of Baroda Job: ബാങ്ക് ഓഫ് ബറോഡയിൽ വിളിക്കുന്നു നിങ്ങളെ; കേരളത്തിൽ 52 ഒഴിവുകൾ

Bank Of Baroda Job Vacancy: ഓൺലൈൻ പരീക്ഷ, രേഖാപരിശോധന, പ്രാദേശിക ഭാഷാപരീക്ഷ എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും https://bankofbaroda.bank.in/ സന്ദർശിക്കുക. ഒരു വർഷത്തേക്കുള്ള ട്രെയിനിങ്ങിനായിട്ടാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

Bank Of Baroda Job: ബാങ്ക് ഓഫ് ബറോഡയിൽ വിളിക്കുന്നു നിങ്ങളെ; കേരളത്തിൽ 52 ഒഴിവുകൾ

Bank Of Baroda Job

Published: 

18 Nov 2025 | 04:49 PM

ബാങ്കിങ് മേഖലയിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക്, സുവർണാവസരവുമായി ബാങ്ക് ഓഫ് ബറോഡ. 2,700 അപ്രന്റിസ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.bank.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കുള്ള ട്രെയിനിങ്ങിനായിട്ടാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

ഡിസംബർ ഒന്ന് വരെയാണ് അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. അപ്രന്റീസുകൾക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കുന്നത്. മറ്റ് അലവൻസുകളോ/ആനുകൂല്യങ്ങളോ അവർക്ക് ലഭിക്കുന്നതല്ല. 20 മുതൽ 28 വയസ് വരെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനാവുക.

Also Read: എസ്ബിഐ ജൂനിയർ അസോസിയേറ്റ്സ് മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത്; പരിശോധിക്കാം

ഓൺലൈൻ പരീക്ഷ, രേഖാപരിശോധന, പ്രാദേശിക ഭാഷാപരീക്ഷ എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ 52 ഒഴിവുകൾ ഉണ്ട്‌. കൂടുതൽ വിവരങ്ങൾക്കും https://bankofbaroda.bank.in/ സന്ദർശിക്കുക. പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 400 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസ്. ജനറൽ, ഇഡബ്ല്യുഎസ്, മറ്റ് പിന്നാക്ക വിഭാഗം (ഒബിസി) ഉദ്യോഗാർത്ഥികൾക്ക് 800 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസായി നൽകേണ്ടത്.

അപേക്ഷിക്കേണ്ട വിധം

ഘട്ടം 1 – bankofbaroda.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2 – ഹോംപേജിലെ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3 – ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

ഘട്ടം 4 – രജിസ്റ്റർ ചെയ്ത ശേഷം അതിൻ്റെ പ്രിൻ്റെടുത്ത് സൂക്ഷിക്കുക.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു