Bank of Baroda Recruitment: ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു: 417 ഒഴിവുകൾ, 93,960 വരെ ശമ്പളം; ഉടൻ അപേക്ഷിക്കൂ
Bank of Baroda Recruitment for Managerial Posts: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം
ബാങ്ക് ഓഫ് ബറോഡ വിവിധ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ – സെയിൽസ്, ഓഫീസർ – അഗ്രികൾച്ചർ സെയിൽസ്, മാനേജർ – അഗ്രികൾച്ചർ സെയിൽസ് എന്നീ തസ്തികകളിലായി ആകെ 417 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജർ – സെയിൽസ് തസ്തികയിൽ 227 ഒഴിവുകളും, ഓഫീസർ – അഗ്രികൾച്ചർ സെയിൽസ് തസ്തികയിൽ 142 ഒഴിവുകളും, മാനേജർ – അഗ്രികൾച്ചർ സെയിൽസ് തസ്തികയിൽ 48 ഒഴിവുകളുമാണ് ഉള്ളത്. സെയിൽസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ സെയിൽസ് എന്നിവയിൽ പരിചയസമ്പന്നരായ പ്രൊഫഷനലുകളെയാണ് ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നത്.
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി അപേക്ഷകർക്ക് 850 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, ഇഎസ്എം/ഡിഇഎസ്എം അപേക്ഷകർക്കും വനിതകൾക്കും 175 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു വിലയിരുത്തൽ രീതി ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് നടപടിക്രമം. ഇതിൽ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്കഷൻ/ വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും.
ALSO READ: അരലക്ഷത്തിനു മുകളിൽ ശമ്പളം ആയിരത്തിലധികം ഒഴിവുകൾ … ഇന്ത്യൻ നേവി വിളിക്കുന്നു…
ഓഫീസർ – അഗ്രികൾച്ചർ സെയിൽസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,480 രൂപ മുതൽ 85,920 രൂപ വരെ ശമ്പളം ലഭിക്കും. മാനേജർ – സെയിൽസ്, മാനേജർ – അഗ്രികൾച്ചർ സെയിൽസ് തസ്തികകൾക്ക് പ്രതിമാസം 64,820 രൂപ മുതൽ 93,960 രൂപ വരെയാണ് ശമ്പളം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഈ കാലയളവിലെ പ്രകടനം അനുസരിച്ച് കരാർ നീട്ടാം.
അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ:
- ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in സന്ദർശിക്കുക.
- ഹോം പേജിലെ ‘കരിയേഴ്സ്’ വിഭാഗത്തിൽ നിന്ന് ‘കറന്റ് ഓപ്പർച്യൂണിറ്റിസ്’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
- അതിൽ നിന്നും മാനേജർ നിയമനത്തിനുള്ള വിജ്ഞാപനം തിരഞ്ഞെടുക്കുക.
- ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ കിളക്ക് ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ കൂടി അപ്‌ലോഡ് ചെയ്ത ശേഷം ഫീസ് അടയ്ക്കാം.
- ഇനി അപേക്ഷ ഫോം സമർപ്പിച്ച്, ഭാവി ആവശ്യങ്ങൾക്കായി ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാം.