Bank of Baroda Recruitment 2025: ഡിഗ്രി കഴിഞ്ഞവരാണോ? ബാങ്ക് ഓഫ് ബറോഡയിൽ 2,500 ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം
Bank of Baroda Local Bank Officer Recruitment 2025: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 24.

ബാങ്ക് ഓഫ് ബറോഡ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2,500 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 24.
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് അവരുടെ സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. അതായത്, വായിക്കാനും എഴുതാനും, സംസാരിക്കാനും, പറയുന്നത് മനസിലാക്കാനും കഴിയണം. അപേക്ഷകരുടെ പ്രായം 21 വയസിനും 30 വയസിനും ഇടയിൽ ആയിരിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് അല്ലെങ്കിൽ തുടർ മൂല്യനിർണ്ണയത്തിന് അനുയോജ്യമെന്ന് കരുതുന്ന മറ്റേതെങ്കിലും വിലയിരുത്തൽ രീതി എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖത്തിനും ക്ഷണിക്കും. ഓൺലൈൻ പരീക്ഷയിൽ 120 മാർക്കിനുള്ള 120 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 850 രൂപയാണ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് 175 രൂപയാണ് ഫീസ്. ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ അല്ലെങ്കിൽ ലഭ്യമായ മറ്റ് മോഡുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.bankofbaroda.in/ സന്ദർശിക്കുക.