Kerala School Exams Date: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരം, പരീക്ഷാത്തീയതികളും തീരുമാനിച്ചു, ഈ അധ്യയന വര്‍ഷം അറിയേണ്ടതെല്ലാം
Kerala school new academic year important decisions: ഒന്ന് മുതല്‍ ഒമ്പത് വരെ സമഗ്ര ഗുണമേന്മ പദ്ധതി നടപ്പാക്കും. പാഠപുസ്തക വിതരണത്തില്‍ അപര്യാപ്തകളുണ്ടെങ്കില്‍ അത് പരിഹരിക്കും. സ്‌ട്രെസ് നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കും

തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമയക്രമത്തിന് അംഗീകാരം നല്‍കിയത്. ഇതുപ്രകാരം എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. ക്ലാസുകള്‍ രാവിലെ 9.45ന് തുടങ്ങി വൈകിട്ട് 4.15ന് അവസാനിക്കും. ഇതോടൊപ്പം അക്കാദമിക് മാസ്റ്റര്‍ പ്ലാനും, സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടറും യോഗം അംഗീകരിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഉച്ചഭക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു വിഹിതം ലഭ്യമാകുമോയെന്ന കാര്യം തദ്ദേശ സ്വയംഭരണ മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് മന്ത്രിയുടെ തീരുമാനം.
ഒന്ന് മുതല്‍ ഒമ്പത് വരെ സമഗ്ര ഗുണമേന്മ പദ്ധതി നടപ്പാക്കും. പാഠപുസ്തക വിതരണത്തില്‍ അപര്യാപ്തകളുണ്ടെങ്കില്‍ അത് പരിഹരിക്കും. സ്‌ട്രെസ് നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കും. സ്‌കൂളുകളിലെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.




ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍
- ഓണപ്പരീക്ഷ/ഒന്നാം പാദ വാര്‍ഷിക പരീക്ഷ: 2025 ഓഗസ്ത് 18-29
- ക്രിസ്മസ് പരീക്ഷ/രണ്ടാം പാദ വാര്‍ഷിക പരീക്ഷ: 2025 ഡിസംബര്‍ 8-18
- പ്രാക്ടിക്കല്‍ പരീക്ഷ: 2026 ജനുവരി 22 മുതല്‍
- മോഡല്‍ പരീക്ഷകള്‍: 2026 ഫെബ്രുവരി 16-23
- പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍: 2026 മാര്‍ച്ച് 2-30
Read Also: KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്, മാര്‍ക്ക് സമര്‍പ്പിക്കാന്‍ ഇനിയും അവസരം
ഹൈസ്‌കൂള്‍ പരീക്ഷകള്‍
- ഓണപ്പരീക്ഷ/ഒന്നാം പാദ വാര്‍ഷിക പരീക്ഷ: 2025 ഓഗസ്ത് 20-27
- ക്രിസ്മസ് പരീക്ഷ/രണ്ടാം പാദ വാര്‍ഷിക പരീക്ഷ: 2025 ഡിസംബര്‍ 11-18
- പത്താം ക്ലാസ് ഐടി പ്രാക്ടിക്കല്‍: 2026 ജനുവരി
- മോഡല്‍ പരീക്ഷ: 2026 ഫെബ്രുവരി
- പത്താം ക്ലാസ് പരീക്ഷ: 2026 മാര്‍ച്ച്