Bank of India Recruitment: ബാങ്ക് ഓഫ് ഇന്ത്യയിൽ വമ്പൻ ഒഴിവുകൾ; ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ

Bank of India Recruitment 2026: 2026 ജനുവരി അഞ്ച് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. യോ​ഗ്യരായ താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് www.bankofindia.bank.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. 

Bank of India Recruitment: ബാങ്ക് ഓഫ് ഇന്ത്യയിൽ വമ്പൻ ഒഴിവുകൾ; ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ

Bank Of India Recruitment

Published: 

31 Dec 2025 | 07:05 PM

ബാങ്ക് ഓഫ് ഇന്ത്യ (BOI) ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. 514 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെൻ്റ് നടക്കുന്നത്. മിഡിൽ, സീനിയർ മാനേജ്‌മെന്റ് ഗ്രേഡുകളിൽ (MMGS-II, MMGS-III, SMGS-IV) ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച തൊഴിൽ അവസരമാണിത്. 2026 ജനുവരി അഞ്ച് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. യോ​ഗ്യരായ താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് www.bankofindia.bank.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 64,820 മുതൽ 1,20,940 രൂപ വരെ ശമ്പളം ലഭിക്കും. ജനറൽ ഉൾപ്പെടെയുള്ള വിഭാ​ഗങ്ങൾക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. എന്നാൽ എസ്‌സി/എസ്ടി/പിഡബ്ല്യുഡി എസ്‌സി/എസ്ടി/പിഡബ്ല്യുഡി​ വിഭാ​ഗത്തിലുള്ളവർക്ക് 175 രൂപ മാത്രമാണ് അപേക്ഷയായി നൽകേണ്ടത്. അപേക്ഷ സമർപ്പിക്കുന്ന ഉദ്യോ​ഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ (SC/ST/OBC/PWD-ക്ക് 55 ശതമാനം) ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

ALSO READ: ജോലി അന്വേഷിക്കുകയാണോ… മാസം 1000 രൂപ കിട്ടും; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷിക്കേണ്ടത്

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. പ്രവൃത്തിപരിചയം ആവശ്യമാണ്. 20 മുതൽ 28 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://bankofindia.bank.in/career എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഇതിനുപുറമെ, അപ്രന്റിസ് ഒഴിവുകളിലേക്കും ബാങ്ക് ഓഫ് ഇന്ത്യം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം

  1. www.bankofindia.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. “CAREER” വിഭാഗത്തിൽ ഓൺലൈനിൽ അപേക്ഷിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.
  3. അടിസ്ഥാന വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  4. രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
  5. ശേഷം അപേക്ഷാ ഫീസും നൽകി സമർപ്പിക്കുക.
  6. ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

 

എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
കൂൺ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം? ഇല്ലെങ്കിൽ...
ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ