BEL Recruitment 2025: ബിഎസ്‌സിയോ ബിടെക്കോ ഉണ്ടോ? 70,000 രൂപ ശമ്പളത്തോടെ ജോലി നേടാം; ഭാരത് ഇലക്ട്രോണിക്‌സിൽ അവസരം
Bharat Electronics Limited Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 12.

പ്രതീകാത്മക ചിത്രം
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിലുള്ള വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എൻജിനിയർ, പ്രോജക്ട് എൻജിനിയർ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 80 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 12.
ട്രെയിനി എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 28 വയസിൽ കവിയരുത്. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/ ബിഎസ്സി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലേക്കാണ് ട്രെയിനി എൻജിനിയർമാരെ ആവശ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30000 രൂപ മുതൽ 40000 രൂപ വരെ ശമ്പളം ലഭിക്കും.
പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 32 വയസിൽ കവിയരുത്. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/ ബിഎസ്സി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, സിവിൽ എന്നീ വിഭാഗങ്ങളിലേക്കാണ് പ്രോജക്ട് എൻജിനീയമാരെ ആവശ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,000 രൂപ മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കും.
അതേസമയം, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൻ്റെ രാജസ്‌ഥാൻ, ഗുജറാത്ത് സൈറ്റുകളിലും ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിൽ ഒഴിവുകൾ ഉണ്ട്. ആകെ 22 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലാണ് അവസരം. കരാർ അടിസ്ഥാനത്തിലുള്ള താത്കാലിക നിയമനമാണ് നടത്തുക. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നടത്തുന്ന വ്യക്തിഗത അഭിമുഖം സെപ്റ്റംബർ 8, 11 തീയതികളിലായി നടക്കും.
ALSO READ: കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡിൽ അവസരം, ബിരുദധാരികൾക്ക് ട്രെയിനികളാകാം
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്/ബിഎസ്സി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഫീൽഡ് ഓപ്പറേഷൻ എൻജിനീയർമാർക്ക് പ്രതിമാസം 60,000 രൂപ മുതൽ 70,000 രൂപ വരെയും, പ്രോജക്‌ട് എൻജിനീയർമാർക്ക് 40,000 രൂപ മുതൽ 55,000 രൂപ വരെയും ശമ്പളം ലഭിക്കും. ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസും, പ്രോജക്ട് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 32 വയസുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bel-india.in സന്ദർശിക്കുക.