BSF Recruitment 2025: കായിക താരങ്ങൾക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ തൊഴിലവസരം; വൈകാതെ അപേക്ഷിച്ചോളൂ

BSF Constable General Duty Recruitment 2025: തിരഞ്ഞെടുക്കുന്നവർക്ക് 21,700 മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നയാൾ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

BSF Recruitment 2025: കായിക താരങ്ങൾക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ തൊഴിലവസരം; വൈകാതെ അപേക്ഷിച്ചോളൂ

Bsf Recruitment 2025

Published: 

15 Oct 2025 10:27 AM

കായിക താരങ്ങൾക്ക് കിടിലൻ അവസരവുമായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്). താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ബി‌എസ്‌എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ നാലാം തീയതിയാണ്. നാളെ മുതൽ അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് തുറക്കും. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കാണ് നിയമനം.

സ്വന്തം സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച് മെഡൽ നേടിയിട്ടുള്ളതോ, അന്തരാഷ്ട്ര തലത്തിൽ പങ്കെടുത്തിട്ടുള്ള കായിക താരങ്ങൾക്ക് നിയമനം നേടാൻ സാധിക്കും. അകെ 391 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കുന്നവർക്ക് 21,700 മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നയാൾ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

ശാരീരിക മാനദണ്ഡങ്ങൾ

പുരുഷന്മാർക്ക്

170 സെ.മീ ഉയരമുണ്ടായിരിക്കണം. 80 സെ.മീ ആണ് നെഞ്ചളവ് കണക്കാക്കുന്നത്. മെഡിക്കൽ മാനദണ്ഡങ്ങൾ അനുസരിച്ച് ഉയരത്തിനും പ്രായത്തിനും ആനുപാതികമാകണം ശരീരഭാരം.

സ്ത്രീകൾക്ക്

157 സെ.മീ ഉയരമുണ്ടായിരിക്കണം. കാഴ്ച്ചശക്തിയും പരിശോധിക്കുന്നതാണ്.

18നും 23നും ഇടയിൽ പ്രാമമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരമുള്ളത്. സംഭരണവിഭാ​ഗങ്ങൾക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കും. ജനറൽ (യുആർ), ഒബിസി വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് 159 രൂപയാണ് അപേക്ഷാ ഫീസ്. അമ്പെയ്ത്ത്, അത്‌ലറ്റിക്സ്, ബാസ്‌ക്കറ്റ്ബോൾ, ബാഡ്മിന്റൺ, ബോക്‌സിംഗ്, സൈക്ലിംഗ്, ഡൈവിംഗ്, കുതിരസവാരി, ഫെൻസിംഗ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, കരാട്ടെ, കിക്ക് വോളിബോൾ, ഷൂട്ടിംഗ്, നീന്തൽ, ടേബിൾ ടെന്നീസ്, തായ്ക്വോണ്ടോ, വോളിബോൾ, വാട്ടർ പോളോ, വാട്ടർ സ്‌പോർട്‌സ്, ഗുസ്തി (ഫ്രീ സ്റ്റൈൽ), ഗുസ്തി (ജി ആർ), വുഷു, യോഗ, വെയ്റ്റ് ലിഫ്റ്റിങ് എന്നി കായിക ഇനങ്ങളിൽ ആണ് ഒഴിവുകളിൽ ഉള്ളത്.

അപേക്ഷിക്കേണ്ട വിധം

ബിഎസ്എഫ് റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ https://rectt.bsf.gov.in സന്ദർശിക്കുക.
നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷ ഓൺലൈനായി മാത്രമേ സമർപ്പിക്കാവൂ. ഓഫ്‌ലൈനായി വരുന്ന ഒരപേക്ഷയും സ്വീകരിക്കില്ല.
ഓഫ്‌ലൈനായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥിയുടെ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെടും.

 

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ