AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET 2025: യുജിസി നെറ്റ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍

UGC NET December 2025 examination date: പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് പരീക്ഷാ നഗരത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കും. ഡിസംബര്‍ 31 പരീക്ഷയുള്ളവര്‍ക്ക് ഡിസംബര്‍ 21-ഓടെ അറിയിപ്പ് ലഭിക്കും. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തുന്നത്. മൂന്ന് മണിക്കൂറാണ് ദൈര്‍ഘ്യം

UGC NET 2025: യുജിസി നെറ്റ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: Oscar Wong/Moment/Getty Images
jayadevan-am
Jayadevan AM | Published: 14 Oct 2025 13:58 PM

‘യുജിസി നെറ്റ് ഡിസംബര്‍ 2025′ പരീക്ഷാത്തീയതി പുറത്ത്. 2025 ഡിസംബര്‍ 31 മുതല്‍ 2026 ജനുവരി ഏഴ് വരെ പരീക്ഷ നടത്തും. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് പരീക്ഷാ നഗരത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കും. അതായത് ഡിസംബര്‍ 31 പരീക്ഷയുള്ളവര്‍ക്ക് ഡിസംബര്‍ 21-ഓടെ അറിയിപ്പ് ലഭിക്കും. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തുന്നത്. മൂന്ന് മണിക്കൂറാണ് ദൈര്‍ഘ്യം. കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ പതിവായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് എൻ‌ടി‌എ നിര്‍ദ്ദേശിച്ചു.

എങ്ങനെ അപേക്ഷിക്കാം?

താല്‍പര്യമുള്ളവര്‍ക്ക്‌ ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ വെബ്‌സൈറ്റിലെ ഹോം പേജിലുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ നടത്തണം. നേരത്തെ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ ‘ലോഗിന്‍’ ചെയ്യണം.

ജനറല്‍ വിഭാഗത്തിന് 1,150 രൂപയാണ് ഫീസ്. ഇഡബ്ല്യുഎസ്, ഒബിസി-എന്‍സിഎല്‍ വിഭാഗങ്ങള്‍ക്ക് 600 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 325 രൂപ മതി. നവംബര്‍ ഏഴ് വരെ അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, വ്യക്തതയ്ക്കായി 011 40759000 / 011 69227700 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കില്‍ ugcnet@nta.ac.in എന്ന ഇ-മെയില്‍ വിലാസം വഴി ബന്ധപ്പെടാം.

Also Read: CMD Internship 2025: എഞ്ചിനീയറിങ് കഴിഞ്ഞ് വെറുതെ ഇരിക്കുവാണോ? ഇതാ മികച്ച ഇന്റേണ്‍ഷിപ്പിന് അവസരം

ഉദ്യോഗാർത്ഥിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാകാതിരിക്കുന്നതിനും അവരുടെ രജിസ്ട്രേഷൻ പ്രക്രിയയും പ്രോസസ്സിംഗും സുഗമമാക്കുന്നതിനും ആധാർ, യുഡിഐഡി (ഭിന്നശേഷിയുള്ളവര്‍ക്ക്) കാര്‍ഡുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. ശരിയായ പേര്, ജനനത്തീയതി, പുതിയ ഫോട്ടോ, വിലാസം, പിതാവിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തി ആധാര്‍ അപ്‌ഡേറ്റ് ചെയ്യണം. യുഡിഐഡി കാര്‍ഡ് സാധുതയുള്ളതായിരിക്കണം.

പ്രധാന തീയതികള്‍

  1. അപേക്ഷിക്കേണ്ടത് നവംബര്‍ ഏഴ് വരെ
  2. പരീക്ഷാത്തീയതി 2025 ഡിസംബര്‍ 31 മുതല്‍ 2026 ജനുവരി ഏഴ് വരെ