Bank Recruitment 2024: ബാങ്ക് ജോലി സ്വപ്നം കാണുന്നവർ ശ്രദ്ധിക്കൂ, കാനറാ ബാങ്കിൽ 3000 പേർക്ക് അവസരം
Canara Bank Recruitment 2024: അപ്രൻ്റിസ് റിക്രൂട്ട്‌മെൻ്റ് 2024-ന് രജിസ്റ്റർ ചെയ്യുന്നതിന് അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയവരോ തത്തുല്യ യോഗ്യതയുള്ളവരോ ആയിരിക്കണം.
ന്യൂഡൽഹി: സ്ഥിരവരുമാനം സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. സുരക്ഷിതമായ ഭാവിയ്ക്ക് ബാങ്ക് ജോലി തിരഞ്ഞെടുക്കുന്നവർ അനവധിയാണ് ഇന്ന്. സ്വപ്നത്തിലുള്ളത് ബാങ്ക് ജോലിയാണെങ്കിൽ കാനറാ ബാങ്കിൽ ഇപ്പോൾ അവസരം. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള അപ്രൻ്റിസ്‌ഷിപ്പ് നിയമത്തിന് കാനറാ ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ഗ്രാജ്വേറ്റ് അപ്രൻ്റീസ്‌മാരുടെ എൻഗേജ്‌മെൻ്റ്’ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറങ്ങിയത് ഇന്നലെയാണ് ( സെപ്റ്റംബർ 18). നിലവിൽ 3000 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്ന താൽപ്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കനറാ ബാങ്ക് അപ്രൻ്റിസ് റിക്രൂട്ട്മെൻ്റ് 2024 രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകും. ഇതിനായി ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
canarabank.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒരാൾക്ക് അവരുടെ കാനറ ബാങ്ക് അപേക്ഷാ ഫോം സമർപ്പിക്കാവുന്നതാണ്. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ അപേക്ഷാ ഫീസ് 500 രൂപ അടയ്ക്കണം. SC, ST, PwBD വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല.
ALSO READ – എസ്ബിഐയിൽ മാനേജരാകാം, ശമ്പളം 1 ലക്ഷം വരെ
എങ്ങനെ അപേക്ഷിക്കാം…
- കനറാ ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് canarabank.com -ൽ കയറുക
- ഹോംപേജിലെ കരിയർ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
- ഗ്രാജ്വേറ്റ് അപ്രൻ്റിസിന് കീഴിൽ അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് കണ്ടെത്തുക
- അക്കാദമിക വിവരങ്ങളും വ്യക്തിപരവുമായ എല്ലാ വിശദാംശങ്ങളും സഹിതം കാനറ ബാങ്ക് അപ്രൻ്റീസ് അപേക്ഷാ ഫോം പൂരിപ്പിക്കുക
- അപേക്ഷാ ഫീസ് അടയ്ക്കുക
- നിർബന്ധിത രേഖകളെല്ലാം അപ്‌ലോഡ് ചെയ്യുക
- രജിസ്ട്രേഷൻ ഫോം സമർപ്പിക്കുക
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിൻ്റെ പ്രിൻ്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക
ആർക്കെല്ലാം അപേക്ഷിക്കാം.. യോഗ്യതകൾ ഇങ്ങനെ…
അപ്രൻ്റിസ് റിക്രൂട്ട്‌മെൻ്റ് 2024-ന് രജിസ്റ്റർ ചെയ്യുന്നതിന് അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയവരോ തത്തുല്യ യോഗ്യതയുള്ളവരോ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിലും ഇളവ് നൽകിയിട്ടുണ്ട്.
10 അല്ലെങ്കിൽ 12 ക്ലാസുകളിൽ ഭാഷ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക ഭാഷാ പരീക്ഷയ്ക്ക് വിധേയരാകേണ്ടതില്ല. എന്നാലും, അത് സംബന്ധിച്ച മാർക്ക് ഷീറ്റോ സർട്ടിഫിക്കറ്റോ സമർപ്പിക്കണം.