CBSE Class 10 Board Exam: പത്താം ക്ലാസ് ബോർഡ് പരീക്ഷ; 2028 മുതൽ പുതിയ മാറ്റങ്ങളുമായി സിബിഎസ്ഇ

CBSE Clarifies 2028 Class 10 Board Exam Pattern: വിദ്യാർത്ഥികൾക്ക് അഞ്ച് നിർബന്ധിത വിഷയങ്ങളാണുണ്ടാവുക. അതോടൊപ്പം ഒരു അധിക നൈപുണ്യ വിഷയം കൂടി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. ഇന്റർഡിസിപ്ലിനറി ഏരിയ, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, നിർമ്മിത ബുദ്ധി മൊഡ്യൂളുകൾ എന്നിവ ബോർഡിന്റെ പഠന പദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്നും സിബിഎസ്ഇ.

CBSE Class 10 Board Exam: പത്താം ക്ലാസ് ബോർഡ് പരീക്ഷ; 2028 മുതൽ പുതിയ മാറ്റങ്ങളുമായി സിബിഎസ്ഇ

പ്രതീകാത്മക ചിത്രം

Published: 

30 Oct 2026 | 07:50 PM

2028 മുതല്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ പുതിയ മാറ്റങ്ങളുമായി സിബിഎസ്ഇ. ഇതനുസരിച്ച് വിദ്യാർത്ഥികൾക്ക് അഞ്ച് നിർബന്ധിത വിഷയങ്ങളാണുണ്ടാവുക. അതോടൊപ്പം ഒരു അധിക നൈപുണ്യ വിഷയം കൂടി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. ഗണിതം, ശാസ്ത്രം അല്ലെങ്കിൽ സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ പരാജയപ്പെട്ടാൽ പോലും പരീക്ഷ വിജയിക്കാൻ ഈ അധിക വിഷയം വിദ്യാർത്ഥികളെ സഹായിക്കും. ഇന്റർഡിസിപ്ലിനറി ഏരിയ, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, നിർമ്മിത ബുദ്ധി മൊഡ്യൂളുകൾ എന്നിവ ബോർഡിന്റെ പഠന പദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

നിലവിലെ പത്താം ക്ലാസ് ബാച്ചിനെ ഈ മാറ്റം ബാധിക്കില്ല. 2026-27 അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നതും 2028-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നതുമായ വിദ്യാർത്ഥികൾക്കാണ് ഇത് ബാധകം.

ഈ ബാച്ചുകൾക്ക് ഒൻപതാം ക്ലാസിൽ (2026-27) ‘ഇൻഡിവിജ്വൽസ് ഇൻ സൊസൈറ്റി’ എന്ന വിഷയവും സി.ടി, എ.ഐ മൊഡ്യൂളുകളും, പത്താം ക്ലാസിൽ (2027-28) ‘എൻവയോൺമെന്റൽ എജ്യുക്കേഷന്‍’ എന്ന വിഷയവും പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച അറിയിപ്പിൽ സിബിഎസ്ഇ അക്കാദമിക് ഡയറക്ടർ പ്രഗ്യ എം. സിംഗ് അറിയിച്ചു.

Also Read: CBSE Board Exam Timetable 2027: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ: തീയതിയും ടൈംടേബിളും എങ്ങനെ അറിയാം?

2028 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വൊക്കേഷണൽ എജ്യുക്കേഷന്‍ ഒരു നിര്‍ബന്ധിത പാഠ്യപദ്ധതി വിഷയമായി തുടരും. വിദ്യാർത്ഥികൾക്ക് ‘കൗശൽ വികാസ്’ (Kaushal Vikas) എന്ന വിഷയമോ അല്ലെങ്കിൽ ബോർഡ് വിജ്ഞാപനം ചെയ്ത 22 നൈപുണ്യ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നോ തിരഞ്ഞെടുക്കാവുന്നതാണെന്നും പ്രഗ്യ എം. സിംഗ് വ്യക്തമാക്കി.

കൗശൽ വികാസ് വിഷയം സ്കൂളുകൾ തന്നെ വിലയിരുത്തുമ്പോൾ, സ്കിൽ സബ്ജക്റ്റ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ അതിനായി ബോർഡ് പരീക്ഷ എഴുതേണ്ടതുണ്ട്. നിലവിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പത്താം ക്ലാസിലേക്ക് കടക്കുമ്പോൾ അവർക്ക് വ്യക്തത നൽകാനാണ് ഈ സർക്കുലർ ഉദ്ദേശിക്കുന്നതെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ 2028

പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള അഞ്ച് നിർബന്ധിത വിഷയങ്ങൾ ലാംഗ്വേജ് ആർ1, ലാംഗ്വേജ് ആർ2, ഗണിതം, സയൻസ്, സോഷ്യൽ സയൻസ് എന്നിവയായിരിക്കും. വിദ്യാർത്ഥികളുടെ താത്പര്യാനുസരണം തിരഞ്ഞെടുക്കുന്ന അഡ്വാൻസ്ഡ് മാത്തമാറ്റിക്സ്, അഡ്വാൻസ്ഡ് സയൻസ് അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്കിൽ സബ്ജക്റ്റ് എന്നീ ഐച്ഛിക വിഷയങ്ങളിലും അവർക്ക് ബോർഡ് പരീക്ഷ എഴുതാം.

English Summary

CBSE has clarified the Class 10 board exam structure for 2028. Students will have five compulsory subjects and an optional skill paper. These new rules apply specifically to students entering Class 9 in 2026.

Loading...
Unable to load recommendations.
Follow Us
Related Stories
RRB NTPC Job Vacancy: റെയിൽവേയിൽ വൻ തൊഴിലവസരം; 3,548 തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
UGC NET Dec 2026: യുജിസി നെറ്റിന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി നീട്ടി
Degree Students Apprenticeship Programme: ഡിഗ്രി വിദ്യാർഥികൾക്ക് അപ്രൻ്റീസ്ഷിപ്പ്, മാസം 12000-നും മുകളിൽ
Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം
Kerala School Holiday: മൂന്ന് ദിവസം വീട്ടിലിരിക്കാം! മണ്ണാറശ്ശാല – പരുമല പള്ളി പെരുന്നാൾ; തിങ്കളാഴ്ച്ച ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി
KSRTC SWIFT Recruitment 2026: കെഎസ്ആർടിസി-സ്വിഫ്റ്റിൽ തൊഴിലവസരം; ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും മുടിയിൽ എണ്ണ തേയ്ക്കണോ?
പ്രോയ്ക്ക് ഒപ്പം നിൽക്കും! വൺപ്ലസ് എയ്സ് 7 ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം