CBSE Board Exam 2026: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മാര്‍ക്ക് വിഭജനം എങ്ങനെ? വിശദീകരിച്ച് ബോര്‍ഡ്‌

CBSE Class 10, 12 subject wise marks distribution: 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ മാര്‍ക്ക് വിഭജനവും, പ്രാക്ടിക്കല്‍ ഷെഡ്യൂളും വ്യക്തമാക്കി സിബിഎസ്ഇ. തിയറി, പ്രാക്ടിക്കൽ, പ്രോജക്റ്റ്, ഇന്റേണൽ അസസ്‌മെന്റ് എന്നിവയെക്കുറിച്ച് സിബിഎസ്ഇ വിശദീകരിച്ചു

CBSE Board Exam 2026: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മാര്‍ക്ക് വിഭജനം എങ്ങനെ? വിശദീകരിച്ച് ബോര്‍ഡ്‌

സിബിഎസ്ഇ

Published: 

19 Nov 2025 | 08:19 PM

2026ലെ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ മാര്‍ക്ക് വിഭജനവും, പ്രാക്ടിക്കല്‍ ഷെഡ്യൂളും വ്യക്തമാക്കി സിബിഎസ്ഇ. തിയറി, പ്രാക്ടിക്കൽ, പ്രോജക്റ്റ്, ഇന്റേണൽ അസസ്‌മെന്റ് എന്നിവയെക്കുറിച്ച് സിബിഎസ്ഇ പുതിയ സര്‍ക്കുലറിലൂടെ വിശദീകരിച്ചു. 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകൾ, പ്രോജക്ട് അസസ്‌മെന്റുകൾ, ഇന്റേണൽ അസസ്‌മെന്റുകൾ എന്നിവ 2026 ജനുവരി 1 മുതൽ ഫെബ്രുവരി 14 വരെ നടത്തുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ഷെഡ്യൂള്‍ പാലിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രാക്ടിക്കൽ, ഇന്റേണൽ അസസ്‌മെന്റ് മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ആവര്‍ത്തിച്ച് വരുത്തുന്ന പിഴവുകള്‍ക്കെതിരെ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അശ്രദ്ധ മൂലമുണ്ടാകുന്ന പിഴവുകള്‍ പിന്നീട് തിരുത്തില്ലെന്നും അപ്‌ലോഡ് സമയത്ത് കൃത്യത ഉറപ്പാക്കണമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

Also Read: Kerala Christmas Exam 2025: ക്രിസ്മസ് പരീക്ഷാ ടൈം ടേബിള്‍ പുറത്ത്; അവധിയുടെ കാര്യത്തിലും തീരുമാനം

10, 12 ക്ലാസുകളിലെ വിഷയാടിസ്ഥാനത്തിലുള്ള പട്ടികയും ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. കോഡ്, സബ്ജക്ട് നെയിം, ഡ്യൂറേഷന്‍, മാക്‌സിമം മാര്‍ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിനും ആകെ 100 മാർക്ക് ഉണ്ടെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. തിയറി, പ്രാക്ടിക്കല്‍, പ്രോജക്ട്, ഇന്റേണല്‍ അസസ്‌മെന്റ് എന്നിവ മൂല്യനിര്‍ണയത്തിന്റെ ഭാഗമാണ്. മാര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ അറിയുന്നതിന് ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യാം.

cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചത്. തിയറി പരീക്ഷകളിൽ ഉപയോഗിക്കേണ്ട ആന്‍സര്‍ ബുക്കിന്റെ തരം, പേജുകളുടെ എണ്ണം തുടങ്ങിയവയും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളും പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ട് അസസ്‌മെന്റുകൾ, ഇന്റേണൽ അസസ്‌മെന്റുകൾ എന്നിവ നിശ്ചിത സമയപരിധിക്കുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു
ഗവർണറെ വിമർശിക്കാൻ വിഡി സതീശന് ധൈര്യമില്ല