AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Central Sector Scholarship 2025: സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ് 2025; അപേക്ഷ ക്ഷണിച്ചു, അറിയേണ്ടതെല്ലാം

CBSE Central Sector Scholarship 2025: നാഷണൽ സ്കോളർഷിപ് പോർട്ടൽ വെബ്സൈറ്റിലൂടെ വിദ്യാർഥികൾ ആദ്യം അപേക്ഷ സമർപ്പിക്കണം. ശേഷം അപേക്ഷയുടെ പകർപ്പും, അനുബന്ധ രേഖകളും അപേക്ഷകർ പഠിക്കുന്ന കോളേജിൽ ഹാരാജാക്കേണ്ടതാണ്.

Central Sector Scholarship 2025: സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ് 2025; അപേക്ഷ ക്ഷണിച്ചു, അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 29 Jun 2025 14:21 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. യോഗ്യരായ വിദ്യാർത്ഥികൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാം. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർ അപേക്ഷ പുതുക്കേണ്ടതാണ്.

നാഷണൽ സ്കോളർഷിപ് പോർട്ടൽ വഴി ഒരു വിദ്യാർത്ഥിയ്ക്ക് ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അതിനാൽ, ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ് , പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ് തുടങ്ങിയ മറ്റ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങളോടെ തുടർച്ചയായി അഞ്ച് വർഷം സ്‌കോളർഷിപ്പ് ലഭിക്കും. ബിരുദ വിദ്യാർത്ഥികൾക്ക് 12,000 രൂപയും, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 20,000 രൂപയുമാണ് സ്കോളർഷിപ്പായി ലഭിക്കുക.

സിബിഎസ്ഇയിൽ പ്ലസ്ടു തലത്തിൽ 80 പെർസെന്റയിൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഫ്രഷ് (Fresh) വിഭാഗത്തിൽ അപേക്ഷിക്കാൻ, അതായത് പുതിയ അപേക്ഷ നൽകാൻ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമേ സാധിക്കുകയുള്ളു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

ALSO READ: ഇന്ത്യൻ റെയിൽവേയിൽ 6,238 ഒഴിവുകൾ, സ്വപ്ന തുല്യമായ ശമ്പളം; വൈകണ്ട അപേക്ഷ നൽകാം

അതേസമയം, കഴിഞ്ഞ വർഷം സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്കും, കഴിഞ്ഞ അധ്യയന വർഷത്തിൽ ചുരുങ്ങിയത് 50% മാർക്കും 75% അറ്റന്റൻസും നേടിയവർക്കും റിന്യൂവൽ (Renewal) അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് scholarships.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

നാഷണൽ സ്കോളർഷിപ് പോർട്ടലിലൂടെ വിദ്യാർഥികൾ ആദ്യം അപേക്ഷ സമർപ്പിക്കണം. ശേഷം അപേക്ഷയുടെ പകർപ്പും, അനുബന്ധ രേഖകളും അപേക്ഷകർ പഠിക്കുന്ന കോളേജിൽ ഹാരാജാക്കേണ്ടതാണ്. ഒപ്പം പ്ലസ്ടു വിൻ്റെ മാർക്ക്‌ ലിസ്റ്റ് കോപ്പി, ജാതി സർട്ടിഫിക്കറ്റ്, ആവശ്യമെങ്കിൽ പി.ഡബ്ള്യു.ഡി സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കേണ്ടതുണ്ട്.