AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CBSE Class 10 Board Exams: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഇനി രണ്ടു ഘട്ടങ്ങളായി: ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ

CBSE Class 10 Board Exams: പുതിയ രീതി അനുസരിച്ച്, ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലും നടക്കും. എല്ലാ വിദ്യാർത്ഥികളും ആദ്യ പരീക്ഷ നിർബന്ധമായും എഴുതണം.

CBSE Class 10 Board Exams: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഇനി രണ്ടു ഘട്ടങ്ങളായി: ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ
പ്രതീകാത്മക ചിത്രം Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 25 Jun 2025 20:39 PM

ന്യൂഡൽഹി: ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസ് വാർഷിക പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് മാർക്ക് മെച്ചപ്പെടുത്താനുള്ള അവസരം നൽകുക എന്നതാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ രീതി അനുസരിച്ച്, ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലും നടക്കും. എല്ലാ വിദ്യാർത്ഥികളും ആദ്യ പരീക്ഷ നിർബന്ധമായും എഴുതണം. എന്നാൽ, തങ്ങളുടെ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായിരിക്കും മേയിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എഴുതാൻ അനുവാദമുണ്ടാകുക.

Read Also: KEAM Rank List 2025: കീം റാങ്ക് ലിസ്റ്റിന് അധികം കാത്തിരിക്കേണ്ട, ഇനി മണിക്കൂറുകള്‍ മാത്രം?

പരീക്ഷാഫലങ്ങൾ: ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷാഫലം ജൂണിലുമായിരിക്കും പ്രസിദ്ധീകരിക്കുക. ഇന്റേണൽ അസസ്‌മെന്റ് ഒരു തവണ മാത്രമായിരിക്കും. രണ്ടാം ഘട്ട പരീക്ഷ ഓപ്ഷണലായിരിക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

മാർക്ക് മെച്ചപ്പെടുത്താനുള്ള വിഷയങ്ങൾ: സാമൂഹിക ശാസ്ത്രം, ശാസ്ത്രം, ഗണിതം, ഭാഷകൾ എന്നിവയിൽ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടാകും.

മൂല്യനിർണയത്തിലെ ആവർത്തനം കുറയ്ക്കാനും പരീക്ഷാ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ് സി.ബി.എസ്.ഇയുടെ വിലയിരുത്തൽ. ഈ പുതിയ സമ്പ്രദായം വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രചോദനമാകുമെന്നും കരുതപ്പെടുന്നു.