CBSE 12th Class Results 2025: കാത്തിരിപ്പിന് വിരാമം, സിബിഎസ്ഇ റിസല്‍ട്ടെത്തി; എങ്ങനെ അറിയാം?
CBSE Class 12 board result published: 88.39 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണത്തെക്കാള്‍ വിജയശതമാനം വര്‍ധിച്ചു. 33 ശതമാനം മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. 1.15 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 24,000-ത്തിലധികം വിദ്യാർത്ഥികൾ 95 ശതമാനത്തിൽ കൂടുതൽ നേടി
സിബിഎസ്ഇ 12-ാം ക്ലാസ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. 88.39 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണത്തെക്കാള്‍ നേരിയ തോതില്‍ വിജയശതമാനം വര്‍ധിച്ചു. കുറഞ്ഞത് 33 ശതമാനം മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. 1.15 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 24,000-ത്തിലധികം വിദ്യാർത്ഥികൾ 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. ആകെ 17,04,367 വിദ്യാർത്ഥികളാണ് പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്തത്. 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു
ഈ സൈറ്റുകളില്‍ ഫലം അറിയാം
- http://examinationservices.nic.in/cbseresults/class_xii_jh_2025/ClassTwelfth_bn_2025.htm
- http://cnr.nic.in/cbseresults/class_xii_jh_2025/ClassTwelfth_bn_2025.htm
- http://cbseresults.nic.in/class_xii_jh_2025/ClassTwelfth_bn_2025.htm
- https://results.digilocker.gov.in/cbse202512thoircxsmbtuifghkl.html
ഡിജിലോക്കറിലൂടെയും റിസല്‍ട്ട് അറിയാം. ഡിജിലോക്കര്‍ ആക്ടീവ് ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ അതിലൂടെ ലഭിക്കും. സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഉടന്‍ പ്രസിദ്ധീകരിക്കും.
ഡിജിലോക്കര്‍ ആക്ടിവേറ്റ് ചെയ്യാന്‍
https://cbseservices.digilocker.gov.in/activatecbse എന്ന ലിങ്ക് വഴി ഡിജിലോക്കര്‍ ആക്ടിവേറ്റ് ചെയ്യാം. ഇതിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ച ശേഷം ‘ഗെറ്റ് സ്റ്റാര്‍ട്ടഡ് വിത്ത് അക്കൗണ്ട് കണ്‍ഫര്‍മേഷന്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.




അതില്‍ 12-ാം ക്ലാസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് സ്‌കൂള്‍ കോഡ്, റോള്‍ നമ്പര്‍, ആറക്ക ആക്‌സസ് കോഡ് എന്നിവ നല്‍കി സബ്മിറ്റ് ചെയ്യണം. ആറക്ക കോഡ് സ്‌കൂളില്‍ നിന്ന് ലഭിക്കും. സബ്മിറ്റ് ചെയ്തതിന് ശേഷം മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപിയിലൂടെ വെരിഫിക്കേഷന്‍ നടത്തും. അക്കൗണ്ട് ആക്ടീവായതിന് ശേഷം ‘ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്’ എന്ന ഓപ്ഷനില്‍ രേഖകള്‍ ലഭിക്കും. ‘UMANG’ ആപ്പിലൂടെയും ഫലം പരിശോധിക്കാം.
തെലങ്കാനയില്‍ 99.73 ആണ് വിജയശതമാനം. ആന്ധ്രാപ്രദേശില്‍ 99.51 ശതമാനം വിജയിച്ചു. ഇത്തവണ കേരളത്തിലെ വിജയശതമാനം 99.32 ആണ്. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ എല്ലാവരും വിജയിച്ചു. കഴിഞ്ഞ വര്‍ഷവും മെയ് 13നാണ് റിസല്‍ട്ട് പ്രഖ്യാപിച്ചത്. ഇത്തവണയും ആ ട്രെന്‍ഡ് തുടര്‍ന്നു.