AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Result 2025: കീം റിസല്‍ട്ട് അവിടെ നില്‍ക്കട്ടെ; വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം അറിഞ്ഞോ? പ്രധാന അറിയിപ്പ്‌

KEAM Result 2025 Upates: ഫലപ്രഖ്യാപനം ഉടനെ വരുമെന്നാണ് സൂചന. റിസല്‍ട്ട് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് സൂചന. അതേസമയം, അപേക്ഷാ പ്രൊഫൈലുമായി ബന്ധപ്പെട്ട് നിര്‍ണായക അറിയിപ്പ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറത്തിറക്കി

KEAM Result 2025: കീം റിസല്‍ട്ട് അവിടെ നില്‍ക്കട്ടെ; വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം അറിഞ്ഞോ? പ്രധാന അറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 13 May 2025 12:57 PM

ൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ ‘കീ 2025’ന്റെ റിസല്‍ട്ടിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഫലപ്രഖ്യാപനം ഉടനെ വരുമെന്നാണ് സൂചന. റിസല്‍ട്ട് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് സൂചന. അതേസമയം, അപേക്ഷാ പ്രൊഫൈലുമായി ബന്ധപ്പെട്ട് നിര്‍ണായക അറിയിപ്പ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറത്തിറക്കി. അപേക്ഷകരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും പിഴവുകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ചെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

അപേക്ഷയിലെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും, അപാകതകള്‍ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി മെയ് 20 വൈകുന്നേരം മൂന്ന് മണി വരെയാണ് ദീര്‍ഘിപ്പിച്ചത്. നേരത്തെ മെയ് 12 വരെയാണ് ഇതിന് സമയം അനുവദിച്ചിരുന്നത്.

ചെയ്യേണ്ടത് എങ്ങനെ?

  • ‘KEAM-2025, Candidate Portal’ എന്ന ലിങ്കില്‍ അപേക്ഷ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യണം
  • അപേക്ഷയിലെ വിശദാംശങ്ങള്‍, ഫോട്ടോ, ഓപ് തുടങ്ങിയവ ദൃശ്യമാകും
  • അപാകതകള്‍ ഉണ്ടെങ്കില്‍ ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ പോരായ്മകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും
  • അപാകതകള്‍ പരിഹരിക്കുന്നതിന് നിര്‍ദ്ദിഷ്ട തീയതിക്കുള്ളില്‍ ആവശ്യപ്പെട്ട രേഖകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യമം
  • അപാകതകള്‍ പരിഹരിക്കാന്‍ പിന്നീട് അവസരമുണ്ടായിരിക്കില്ല

Read Also: CBSE 12th Class Results 2025: കാത്തിരിപ്പിന് വിരാമം, സിബിഎസ്ഇ റിസല്‍ട്ടെത്തി; എങ്ങനെ അറിയാം?

ശ്രദ്ധിക്കുക

പേര്, ഒപ്പ്, ഫോട്ടോ എന്നിവ വ്യത്യാസമുണ്ടെങ്കില്‍ ‘Profile defect’ എന്ന് പരാമര്‍ശിച്ച്‌ അത് ഇ മെയില്‍ (ceekinfo.cee@kerala.gov.in) വഴി പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണം. http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ മെയ് ആറിന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെ വിശദവിവരങ്ങള്‍ അറിയാം.

0471 – 2525300 , 2332120, 2338487 എന്ന ഹെല്‍പ് ലൈന്‍ നമ്പറുകളുടെ സേവനം തേടാം. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് പരീക്ഷ നടന്നത്. ഫൈനല്‍ ആന്‍സര്‍ കീ, കാന്‍ഡിഡേറ്റ്‌സ് റെസ്‌പോണ്‍സ് എന്നിവ നേരത്തെ പുറത്തുവിട്ടിരുന്നു.