AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് ഉടന്‍ തന്നെയെന്ന് പ്രഖ്യാപനം; ആദ്യമെത്തുന്നത് ഡിജിലോക്കറിലോ?

CBSE Result 2025 Important announcement: വിദ്യാർത്ഥികളുടെ ഡാറ്റയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഡിജിലോക്കർ അക്കൗണ്ടുകൾക്കായി സിബിഎസ്ഇ ആറ് അക്ക കോഡ് അവതരിപ്പിച്ചിട്ടുണ്ട്. ഡിജിലോക്കർ അക്കൗണ്ടുകൾ സജീവമാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് 'ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്‌' വിഭാഗത്തിന് കീഴിൽ ഡിജിറ്റൽ അക്കാദമിക് രേഖകൾ ലഭിക്കും

CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് ഉടന്‍ തന്നെയെന്ന് പ്രഖ്യാപനം; ആദ്യമെത്തുന്നത് ഡിജിലോക്കറിലോ?
സിബിഎസ്ഇ, ഡിജിലോക്കര്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 06 May 2025 12:56 PM

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ റിസല്‍ട്ടിന് ഇനി അധികം കാത്തിരിക്കേണ്ട. ഫലം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും, ഉടന്‍ പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് സ്ഥിരീകരിച്ചു. ഡിജിലോക്കറുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മേധാവികള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച സര്‍ക്കുലറിലാണ് സിബിഎസ്ഇ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ റിസല്‍ട്ട് പുറത്തുവിടുന്ന തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ റിസല്‍ട്ട് ഉടന്‍ വരുമെന്ന് ഈ സര്‍ക്കുലറില്‍ വ്യക്തമാണ്. അതേസമയം, ഡിജിലോക്കറിലാകും ആദ്യം റിസല്‍ട്ട് പുറത്തുവരുന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം വ്യാപകമാണ്. എന്നാല്‍ ഈ പ്രചരണത്തിന് അടിസ്ഥാനമില്ല. എന്നാല്‍ റിസല്‍ട്ട് പുറത്തുവിട്ടതിന് ശേഷം, വിദ്യാര്‍ത്ഥികളുടെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ മാര്‍ക് ഷീറ്റുകളും മറ്റ് സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകും.

വിദ്യാർത്ഥികളുടെ ഡാറ്റയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഡിജിലോക്കർ അക്കൗണ്ടുകൾക്കായി സിബിഎസ്ഇ ആറ് അക്ക കോഡ് അവതരിപ്പിച്ചിട്ടുണ്ട്. ഡിജിലോക്കർ അക്കൗണ്ടുകൾ സജീവമാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് ‘ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്‌’ വിഭാഗത്തിന് കീഴിൽ ഡിജിറ്റൽ അക്കാദമിക് രേഖകൾ ലഭിക്കും.

കോഡ് ഫയൽ

വിദ്യാർത്ഥികളുടെ കോഡ് ഫയൽ സ്‌കൂളുകൾക്ക് ഡിജിലോക്കർ അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. https://cbse.digitallocker.gov.in/public/auth/login എന്ന ലിങ്ക് വഴി ലോഗിന്‍ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്താല്‍ സ്‌കൂള്‍ അധികാരികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള കോഡ് ലഭിക്കും. ഡിജിലോക്കര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന യൂസര്‍ മാനുവലും സ്‌കൂള്‍ അധികാരികള്‍ ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികളുമായി പങ്കിടണം.

ആക്ടിവേറ്റ് ചെയ്യുന്നതിന്‌

https://cbseservices.digilocker.gov.in/activatecbse എന്ന ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം. ഈ ലിങ്കില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ലളിതമായി ആക്ടിവേറ്റ് ചെയ്യാം. നിര്‍ദ്ദേശങ്ങള്‍ വായിച്ചതിന് ശേഷം ‘ഗെറ്റ് സ്റ്റാര്‍ട്ടഡ് വിത്ത് അക്കൗണ്ട് കണ്‍ഫര്‍മേഷന്‍’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ഇതില്‍ ഏത് ക്ലാസാണെന്ന് (X അല്ലെങ്കില്‍ XII) തിരഞ്ഞെടുക്കണം.

Read Also: CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് മെയ് ആറിനോ? ആ നോട്ടീസുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്‌

തുടര്‍ന്ന് സ്‌കൂള്‍ കോഡ്, റോള്‍ നമ്പര്‍, ആറക്ക ആക്‌സസ് കോഡ് എന്നിവ നല്‍കണം. സ്‌കൂള്‍ വഴി ഈ കോഡ് ലഭിക്കും. ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുമായി ബന്ധപ്പെടണം. കോഡ് നല്‍കിയതിന് ശേഷം ‘നെസ്റ്റ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് അക്കൗണ്ട് കണ്‍ഫര്‍മേഷന് മുമ്പ് പേര് കാണിക്കും. ഇതിന് താഴെ ഫോണ്‍ നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യണം.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ജനനത്തീയതിയും നല്‍കേണ്ടി വന്നേക്കാം. ഇതിന് ശേഷം മൊബൈലില്‍ ഒടിപി ലഭിക്കും. തുടര്‍ന്ന് ഒടിപി നല്‍കി സബ്മിറ്റ് ചെയ്യണം. തുടര്‍ന്ന് ഡിജിലോക്കര്‍ ആക്ടിവാകും. തുടര്‍ന്ന് ‘ഗോ ടു ഡിജിലോക്കര്‍ അക്കൗണ്ട്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. റിസല്‍ട്ട് പ്രഖ്യാപനത്തിന് ശേഷം ‘ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്’ സെക്ഷനില്‍ ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാകും.