AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് പടിവാതില്‍ക്കല്‍; ഡിജിലോക്കര്‍ ആക്ടീവേറ്റ് ചെയ്യാം എളുപ്പത്തില്‍

Digilocker activation explained in Malayalam: ഡിജിലോക്കര്‍ ആക്ടീവേറ്റ് ചെയ്തും റിസല്‍ട്ട് അറിയാനാകും. ഫലപ്രഖ്യാപനത്തിന് ശേഷം ഡിജിലോക്കര്‍ അക്കൗണ്ടില്‍ മാര്‍ക് ഷീറ്റുകളും മറ്റ് സര്‍ട്ടിഫിക്കറ്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഡിജിലോക്കര്‍ എങ്ങനെ ആക്ടീവേറ്റ് ചെയ്യാമെന്ന് നോക്കാം

CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് പടിവാതില്‍ക്കല്‍; ഡിജിലോക്കര്‍ ആക്ടീവേറ്റ് ചെയ്യാം എളുപ്പത്തില്‍
ഡിജിലോക്കര്‍ Image Credit source: x.com/digilocker
Jayadevan AM
Jayadevan AM | Published: 12 May 2025 | 11:18 AM

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ റിസല്‍ട്ട് ഉടന്‍ പുറത്തുവരും. ഇന്ന് ഫലപ്രഖ്യാപനം നടന്നേക്കുമെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2024ല്‍ മെയ് 13നും, 2023ല്‍ മെയ് 12നുമാണ് റിസല്‍ട്ട് പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനം ഈയാഴ്ചയുണ്ടാകുമെന്ന് നേരത്തെ സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. cbse.gov.in, cbseresults.nic.in, results.cbse.nic.in. എന്നീ വെബ്‌സൈറ്റുകളിലൂടെ റിസല്‍ട്ട് അറിയാം. ഡിജിലോക്കര്‍ ആക്ടീവേറ്റ് ചെയ്തും റിസല്‍ട്ട് അറിയാനാകും. ഫലപ്രഖ്യാപനത്തിന് ശേഷം ഡിജിലോക്കര്‍ അക്കൗണ്ടില്‍ മാര്‍ക് ഷീറ്റുകളും മറ്റ് സര്‍ട്ടിഫിക്കറ്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

https://cbseservices.digilocker.gov.in/activatecbse എന്ന ലിങ്ക് വഴി ഡിജിലോക്കര്‍ ആക്ടീവേറ്റ് ചെയ്യാം. ആക്ടീവേറ്റ് ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ അതില്‍ നല്‍കിയിട്ടുണ്ടാകും. ‘ഗെറ്റ് സ്റ്റാര്‍ട്ടഡ് വിത്ത് അക്കൗണ്ട് കണ്‍ഫര്‍മേഷന്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് അതില്‍ ഏത് ക്ലാസാണെന്ന് നല്‍കണം.

ഇതിന് ശേഷം സ്‌കൂള്‍ കോഡ്, റോള്‍ നമ്പര്‍, ആറക്ക ആക്‌സസ് കോഡ് എന്നിവയാണ് നല്‍കേണ്ടത്. ആറക്ക ആക്‌സസ് കോഡ് സ്‌കൂളില്‍ നിന്ന് ലഭിക്കും.ഇതെല്ലാം കൊടുത്തുകഴിഞ്ഞ് ‘നെസ്റ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്നതില്‍ നിങ്ങളുടെ പേര് കാണിക്കും.

Read Also: CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് എന്ന്? മുന്‍കാല ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന

പിന്നീട് ഫോണ്‍ നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യേണ്ടതാണ്. 12-ാം ക്ലാസുകാര്‍ക്ക് ജനനത്തീയതിയും കൊടുക്കേണ്ടി വരാം. പിന്നാലെ മൊബൈലില്‍ ഒടിപി ലഭിക്കും. ഇത് നല്‍കണം. ഇതോടെ ഡിജിലോക്കര്‍ ആക്ടിവേറ്റാകും. ‘ഗോ ടു ഡിജിലോക്കര്‍ അക്കൗണ്ട്’ എന്ന ഓപ്ഷനാണ് തുടര്‍ന്ന് ഉപയോഗിക്കേണ്ടത്. ‘ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്‌’ ഫലപ്രഖ്യാപനത്തിന് ശേഷം രേഖകള്‍ ലഭിക്കും.