CBSE: അറ്റന്‍ഡസിലടക്കം പിടിമുറുക്കി സിബിഎസ്ഇ; പരീക്ഷ എഴുതണമെങ്കില്‍ ഇക്കാര്യമെല്ലാം പാലിക്കണം

CBSE issues notice on minimum requirements to appear exams: പരീക്ഷ എഴുതാന്‍ കുറഞ്ഞ് 75 ശതമാനം ഹാജര്‍ വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. 2020ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സിബിഎസ്ഇയുടെ എല്ലാ വിഷയങ്ങളിലും, ഇന്റേണല്‍ അസസ്‌മെന്റ് മൂല്യനിര്‍ണയത്തിന്റെ അവിഭാജ്യ ഘടകമാണ്

CBSE: അറ്റന്‍ഡസിലടക്കം പിടിമുറുക്കി സിബിഎസ്ഇ; പരീക്ഷ എഴുതണമെങ്കില്‍ ഇക്കാര്യമെല്ലാം പാലിക്കണം

സിബിഎസ്ഇ

Updated On: 

16 Sep 2025 | 08:41 AM

ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കി സിബിഎസ്ഇ. 10, 12 ക്ലാസുകള്‍ രണ്ട് വര്‍ഷ പ്രോഗ്രാമായി കണക്കാക്കും. അതായത് 9, 10 ക്ലാസുകള്‍ ഒരുമിച്ച് പത്താം ക്ലാസിന്റെ ഭാഗമാകും. അതുപോലെ, 11, 12 ക്ലാസുകള്‍ ഒരുമിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനമായി മാറും. പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് എല്ലാ വിഷയങ്ങളും രണ്ട് വര്‍ഷം പഠിച്ചിരിക്കണമെന്ന് ബോര്‍ഡ് വ്യക്തമാക്കി. കുറഞ്ഞ് 75 ശതമാനം ഹാജര്‍ വേണമെന്നതാണ് മറ്റൊരു കര്‍ശന നിര്‍ദ്ദേശം. 2020ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സിബിഎസ്ഇയുടെ എല്ലാ വിഷയങ്ങളിലും, ഇന്റേണല്‍ അസസ്‌മെന്റ് മൂല്യനിര്‍ണയത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്.

സ്‌കൂളില്‍ എത്താത്ത വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ അസസ്‌മെന്റ് നടത്താനാകില്ല. ഇന്റേണല്‍ അസസ്‌മെന്റ് ഇല്ലാതെ വിദ്യാര്‍ത്ഥിയുടെ ഫലപ്രഖ്യാപനവും സാധിക്കില്ല. ഇത്തരം കുട്ടികള്‍ റെഗുലര്‍ വിദ്യാര്‍ത്ഥികളാണെങ്കില്‍ പോലും അവരെ ‘എസന്‍ഷ്യല്‍ റിപ്പീറ്റ് കാറ്റഗറി’യില്‍ ഉള്‍പ്പെടുത്തും.

10, 12 ക്ലാസുകളില്‍ ബോര്‍ഡ് അഡീഷണല്‍ സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പത്താം ക്ലാസില്‍ അഞ്ച് നിര്‍ബന്ധിത വിഷയങ്ങള്‍ക്ക് പുറമേ, രണ്ട് സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യാനാകും. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ അധികമായി ഒരു വിഷയം മാത്രമേ നല്‍കൂ. അധിക വിഷയങ്ങള്‍ ഓഫര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അത് രണ്ട് വര്‍ഷത്തേക്ക് പഠിക്കണം.

സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യുന്നതിന് ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയില്ലെങ്കിലും (അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പോലും), അധ്യാപകരോ, ലാബ് സൗകര്യങ്ങളോ ഇല്ലെങ്കിലും അത്തരം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയമോ, അല്ലെങ്കില്‍ അധിക വിഷയമോ ആയി അത്തരം സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല.

Also Read: PSC Exam Time Change: ബസ് ഇല്ലെങ്കില്‍ എന്തു ചെയ്യും? രാവിലെയുള്ള പരീക്ഷകളുടെ സമയ പരിഷ്‌കാരത്തില്‍ അതൃപ്തി

ഒരു റെഗുലര്‍ വിദ്യാര്‍ത്ഥി മുന്‍ വര്‍ഷങ്ങളില്‍ അഡീഷണല്‍ സബ്ജക്ടുകള്‍ ഓഫര്‍ ചെയ്യുകയും, ‘കമ്പാര്‍ട്ട്‌മെന്റ്’ അല്ലെങ്കില്‍ ‘എസന്‍ഷ്യല്‍ റിപ്പീറ്റ് കാറ്റഗറി’യില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ വിഭാഗത്തില്‍ (കമ്പാര്‍ട്ട്‌മെന്റ് അല്ലെങ്കില്‍ എസന്‍ഷ്യല്‍ റിപ്പീറ്റ്) പ്രൈവറ്റ് വിദ്യാര്‍ത്ഥിയായി പരീക്ഷ എഴുതാം. ഈ വ്യവസ്ഥകള്‍ പാലിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷകളിലെ അഡീഷണല്‍ സബ്ജക്ടുകളില്‍ സ്വകാര്യ വിദ്യാര്‍ത്ഥിയായി പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ