CBSE 10,12 Exam: 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ, പുതുക്കിയ ഷെഡ്യൂൾ എത്തി
CBSE Reschedules Class 10 and 12 Exams: സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവെച്ചതെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് സർക്കുലറിലൂടെ അറിയിച്ചു.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചില പരീക്ഷകളുടെ തീയതികൾ പരിഷ്കരിച്ചു. 2026 മാർച്ച് 3-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവെച്ചതെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് സർക്കുലറിലൂടെ അറിയിച്ചു.
പ്രധാന മാറ്റങ്ങൾ
പത്താം ക്ലാസ് പരീക്ഷകളിൽ മാർച്ച് 3-ന് നടത്താനിരുന്ന ടിബറ്റൻ, ജർമ്മൻ, നാഷണൽ കേഡറ്റ് കോർപ്സ് (NCC), ഭോട്ടി, ബോഡോ, തങ്ഖുൽ, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്സ് ഓഫ് ബുക്ക് കീപ്പിംഗ് ആൻഡ് അക്കൗണ്ടൻസി എന്നീ വിഷയങ്ങൾ ഇനി മാർച്ച് 11-ന് നടക്കും എന്നാണ് വിവരം. പന്ത്രണ്ടാം ക്ലാസിലെ ലീഗൽ സ്റ്റഡീസ് പരീക്ഷ ഏപ്രിൽ 10-ലേക്ക് മാറ്റിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ബാക്കിയെല്ലാ പരീക്ഷകളും നേരത്തെ നിശ്ചയിച്ച തീയതികളിൽ തന്നെ മാറ്റമില്ലാതെ നടക്കും.
- പുതുക്കിയ തീയതികൾ വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളിലും രേഖപ്പെടുത്തുന്നതാണ്.
- പുതുക്കിയ തീയതികൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കാനും സ്കൂൾ ഇന്റേണൽ ഷെഡ്യൂളുകൾ അതനുസരിച്ച് ക്രമീകരിക്കാനും സിബിഎസ്ഇ നിർദ്ദേശിച്ചിട്ടുണ്ട്.
- 2026-ലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17-ന് ആരംഭിക്കും.
- ആദ്യ ദിവസം പത്താം ക്ലാസിന് മാത്തമാറ്റിക്സും (സ്റ്റാൻഡേർഡ് & ബേസിക്), പന്ത്രണ്ടാം ക്ലാസിന് ബയോടെക്നോളജി, എന്റർപ്രണർഷിപ്പ്, ഷോർട്ട്ഹാൻഡ് പരീക്ഷകളുമാണ് നടക്കുക.