Central Government Job Alert: പത്താം ക്ലാസ്സ് യോഗ്യത മതി, കേന്ദ്ര സർവീസിൽ കയറിപ്പറ്റാം. വിജ്ഞാപനം എത്തി
SSC Invites Applications for MTS & Havildar Posts : അപേക്ഷ ssc.gov. in എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്. വൺ ടൈം രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Myssc എന്ന മൊബൈൽ ആപ്പ് മുഖേനയും അപേക്ഷ സമർപ്പിക്കാൻ കഴിയും.

തിരുവനന്തപുരം: കേന്ദ്ര സർവീസിൽ ആകർഷകമായ പാക്കേജിൽ ഒരു ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ… എങ്കിൽ ഇപ്പോൾ അതിനുള്ള അവസരമാണ്. കേന്ദ്ര സർവീസിലെ മൾട്ടി ടാസ്കിങ് സ്റ്റാഫ് ഹവിൽദാർ തസ്തികകളിലേക്കുള്ള നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പത്താം ക്ലാസ് പാസായവർക്ക് ആണ് അവസരമുള്ളത്.
അപേക്ഷ- പരീക്ഷാ വിവരങ്ങൾ
ഈ ജോലിക്ക് ആയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെയാണ് നടക്കുന്നത്. കേരളത്തിൽ 7 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും എന്നാണ് വിവരം. അപേക്ഷ ജൂലൈ 24 – നകം സമർപ്പിച്ചിരിക്കണം. ഓൺലൈൻ അപേക്ഷകളാണ് സ്വീകരിക്കുന്നത്.
യോഗ്യതകൾ
എല്ലാ തസ്തികകളിലേക്കും പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഹവിൽദാർ തസ്തികയിലേക്ക് മാത്രം പുരുഷന്മാർക്ക് 187.5 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. സ്ത്രീകൾക്കാണെങ്കിൽ 152 സെന്റീമീറ്റർ ഉയരവും നിർബന്ധമാണ്. സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ടായിരിക്കുന്നതാണ്. പുരുഷന്മാർക്ക് 81 സെന്റീമീറ്റർ നെഞ്ചളവും നിർബന്ധമാണ്.
സ്ത്രീകൾക്ക് 48 കിലോ ഭാരം വേണം എന്നാണ് ചട്ടം. 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവർക്കും 18 27 പ്രായങ്ങളിൽ ഉള്ളവർക്കും അപേക്ഷിക്കാം. ഈ വർഷം ഓഗസ്റ്റ് കണക്കാക്കിയാണ് പ്രായം പരിഗണിക്കുന്നത്. അതായത് 2- 8 – 2000ത്തിനും 1- 8 – 2007 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം എന്ന്.
ALSO READ: സിയുഇടി-യുജി പരീക്ഷാഫലം വന്നു; 4 വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് ലഭിച്ചത് 1 വിദ്യാര്‍ഥിക്ക്
അപേക്ഷ ssc.gov. in എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്. വൺ ടൈം രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Myssc എന്ന മൊബൈൽ ആപ്പ് മുഖേനയും അപേക്ഷ സമർപ്പിക്കാൻ കഴിയും. എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ആർക്കെല്ലാം അപേക്ഷിക്കാം തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ മേൽപ്പറഞ്ഞ വെബ്സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം ലഭ്യമാണ്. ഒപ്പും തൽസമയം എടുക്കുന്ന ഫോട്ടോയും വിജ്ഞാപനത്തിൽ നിർദ്ദേശിച്ച മാതൃകയിൽ അപ്‌ലോഡ് ചെയ്യണമെന്ന് നിർബന്ധമുണ്ട്.
ജോലി സ്വഭാവം
- ഹവിൽദാർ തസ്തികയിൽ പ്രധാനമായും താഴെ പറയുന്ന ചുമതലകളാണ് വരുന്നത്:
- കാവൽ (Guard/Watchman) ചുമതലകൾ നിർവഹിക്കുക.
- വാർഡ് ഡ്യൂട്ടികൾ ചെയ്യുക.
- കെട്ടിടങ്ങളുടെ/യൂണിറ്റുകളുടെ സുരക്ഷാ കാര്യങ്ങൾ നോക്കുക.
- പരിശോധനകളിലും മറ്റും മുതിർന്ന ഉദ്യോഗസ്ഥരെ സഹായിക്കുക.
- പൊതുവായ ഓഫീസ് ജോലികളിൽ സഹായിക്കുക (MTS തസ്തിക പോലെ).