Indian Navy Agniveer Recruitment 2025: വ്യോമസേനയിൽ അഗ്നിവീറാകാം; 40,000 രൂപ വരെ ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം?
Indian Navy Agniveer Recruitment Details 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 11 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 31.

ഇന്ത്യൻ വ്യോമസേനയിൽ അഗ്‌നിപഥ് സ്‌കീമിന്റെ ഭാഗമായുള്ള അഗ്നിവീർ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. നാലുവർഷത്തേക്കാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 11 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 31.
അംഗീകൃത ബോർഡിൽ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മൂന്ന് വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻസ്ട്ര മെൻ്റേഷൻ ടെക്നോളജി/ഇൻഫർമേഷൻ ടെക്നോളജി) നേടിയവർക്കും, അതുമല്ലെങ്കിൽ കണക്ക്, ഫിസിക്സ് എന്നീ നോൺവൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്സ് 50 ശതമാനം മാർക്കോടെ വിജയിച്ചവർക്കും അപേക്ഷ നൽകാവുന്നതാണ്. ഇംഗ്ലീഷിന് മാത്രം 50 ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 21 വയസ്സിൽ കവിയരുത്.
വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീറുകൾക്ക് ഒന്നാം വർഷം 30,000 രൂപ, രണ്ടാം വർഷം 33,000 രൂപ , മൂന്നാം വർഷം 36,500 രൂപ, നാലാം വർഷം 40,000 രൂപ എന്നിങ്ങനെ പ്രതിമാസ ശമ്പളം ലഭിക്കും. ഇതിൽ 30 ശതമാനം തുകയും അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് നീക്കിവയ്ക്കപ്പെടുന്നതാണ്. നീക്കിവയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. നാല് വർഷത്തെ സർവീസ് കാലാവധി അവസാനിക്കുമ്പോൾ ഈ തുക, 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കുന്നതാണ്.
ALSO READ: സിയുഇടി-യുജി പരീക്ഷാഫലം വന്നു; 4 വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് ലഭിച്ചത് 1 വിദ്യാര്‍ഥിക്ക്
നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഉദ്യോഗാർത്ഥികൾ ഓൺലൈൻ എഴുത്ത് പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവ പൂർത്തിയാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് https://agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.