AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്, മാര്‍ക്ക് സമര്‍പ്പിക്കാന്‍ ഇനിയും അവസരം

KEAM 2025 Architecture Rank: കീം പ്രവേശന പരീക്ഷയുടെ ട്രയല്‍ അലോട്ട്‌മെന്റ് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിച്ചേക്കും. ട്രയല്‍ അലോട്ട്‌മെന്റിന് പിന്നാലെ ഒന്നാം അലോട്ട്‌മെന്റ് വരും. ഓഗസ്റ്റ് 13ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്

KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്, മാര്‍ക്ക് സമര്‍പ്പിക്കാന്‍ ഇനിയും അവസരം
പ്രതീകാത്മക ചിത്രം Image Credit source: Catherine Falls Commercial/Moment/Getty Images
jayadevan-am
Jayadevan AM | Published: 05 Jul 2025 19:35 PM

ര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് നാറ്റാ സ്‌കോറും, യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂലൈ എട്ടിന് രാത്രി 11.59 വരെ മാര്‍ക്ക് സമര്‍പ്പിക്കാം. ഇന്ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് വീണ്ടും ദീര്‍ഘിപ്പിച്ചത്. പല കാരണങ്ങളാല്‍ മാര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കുകയാണ്. സംശയങ്ങള്‍ക്ക്‌ 0471 – 2332120, 2338487 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളുടെ സേവനം തേടാം. cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്. ‘KEAM-2025 Candidate Portal’ എന്ന ലിങ്കിലൂടെ പ്രവേശിച്ചതിന് ശേഷം പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയിലെ സ്‌കോറും, നാറ്റാ സ്‌കോറും സമര്‍പ്പിക്കാം.

അതേസമയം, എഞ്ചിനീറിങ്, ഫാര്‍മസി കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജൂലൈ ഒന്നിന് പുറത്തുവിട്ടിരുന്നു. മെയ് 14നാണ് നോര്‍മലൈസ്ഡ് സ്‌കോര്‍ പ്രസിദ്ധീകരിച്ചത്. ഇതിനുശേഷം യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനും വെരിഫിക്കേഷനും സമയം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്.

മാര്‍ക്ക് ഏകീകരണത്തിലെ ബദല്‍ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ തീരുമാനം വൈകിയത് റാങ്ക് ലിസ്റ്റിന്റെ കാലതാമസത്തിനും കാരണമായിരുന്നു. എഞ്ചിനീയറിങ് പരീക്ഷയില്‍ യോഗ്യത നേടിയവരില്‍ 67505 പേരാണ് മാര്‍ക്ക് സമര്‍പ്പിച്ചത്.

ട്രയല്‍ അലോട്ട്‌മെന്റ്‌

കീം പ്രവേശന പരീക്ഷയുടെ ട്രയല്‍ അലോട്ട്‌മെന്റ് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിച്ചേക്കും. ട്രയല്‍ അലോട്ട്‌മെന്റിന് പിന്നാലെ ഒന്നാം അലോട്ട്‌മെന്റ് വരും. ഓഗസ്റ്റ് 13ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. അലോട്ട്‌മെന്റിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നാണ് വിവരം.

Read Also: Central Government Job Alert: പത്താം ക്ലാസ്സ് യോഗ്യത മതി, കേന്ദ്ര സർവീസിൽ കയറിപ്പറ്റാം. വിജ്ഞാപനം എത്തി

അതേസമയം, കീം മാര്‍ക്ക് ഏകീകരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ നല്‍കിയില്ല. സിബിഎസ്ഇ പ്ലസ്ടു പാസായ വിദ്യാര്‍ത്ഥിനിയായിരുന്നു ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ വിവേചനമുണ്ടായെന്ന് കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരള ആരോപിച്ചിരുന്നു.