CUET UG 2025: സിയുഇടി-യുജി പരീക്ഷാഫലം വന്നു; 4 വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് ലഭിച്ചത് 1 വിദ്യാര്‍ഥിക്ക്
CUET UG 2025 Result Out: 17 വിദ്യാര്‍ഥികള്‍ മൂന്ന് വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് നേടി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 13 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 240 സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ളതാണ് പരീക്ഷ.

കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തിയ സിയുഇടി-യുജി 2025 പരീക്ഷയുടെ ഫലം പുറത്ത്. ജൂലൈ 1 ന് പ്രസിദ്ധീകരിച്ച ഉത്തരസൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് ഫലങ്ങള്‍. ഒരു വിദ്യാര്‍ഥി മാത്രമാണ് ആകെ അഞ്ച് വിഷയത്തില്‍ നാലെണ്ണത്തില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയതെന്നാണ് വിവരം.
17 വിദ്യാര്‍ഥികള്‍ മൂന്ന് വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് നേടി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 13 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 240 സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ളതാണ് പരീക്ഷ.
ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ പരിശോധിച്ച് 27 ചോദ്യങ്ങള്‍ പിന്‍വലിച്ചിരുന്നു. മെയ് 13നും ജൂണ്‍ 4നും ഇടയില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവേശന പരീക്ഷ നടന്നത്. രാവിലെ 9 മുതല്‍ ഉച്ചയക്ക് 12 വരെയും ഉച്ചക്കഴിഞ്ഞ് 3 മുതല്‍ വൈകീട്ട് 6 വരെയുമായിരുന്നു പരീക്ഷ.




Also Read: SET and KTET Exam 2025: സെറ്റും കെടെറ്റും ഒരേദിവസം, പരീക്ഷയെഴുതുന്നവർ ആശങ്കയിൽ
ഫലം പരിശോധിക്കാം
- cuet.nta.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഹോം പേജിലെ CUET UG ഫലം 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- അപേക്ഷ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം.
- ഫലം അറിഞ്ഞതിന് ശേഷം പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം