5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Chevening scholarships 2025: യുകെ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം സ്കോളർഷിപ്പോടെ… ഉടൻ അപേക്ഷിക്കൂ..

ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ, ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.

Chevening scholarships 2025: യുകെ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം സ്കോളർഷിപ്പോടെ… ഉടൻ അപേക്ഷിക്കൂ..
Follow Us
aswathy-balachandran
Aswathy Balachandran | Published: 03 Sep 2024 15:56 PM

ന്യൂഡൽഹി: യു കെ സർവകലാശാലയിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ… എങ്കിൽ ഷെവനിംഗ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സ്കോളർഷിപ്പ് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ chevening.org സന്ദർശിക്കാവുന്നതാണ്.

ഇതുവഴി തന്നെ വഴി 2025-ലേക്കുള്ള ഷെവനിംഗ് സ്കോളർഷിപ്പുകൾക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കഴിയും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 5, 2024 ആണ്. കോഴ്‌സ് ഫീസ്, താമസം, യാത്രാ ചെലവുകൾ എന്നിവ ഉൾപ്പെടുന്ന പാക്കേജാണ് ഇതിലുള്ളത്.

പഠനത്തിന് ആവശ്യമുള്ള പൂർണമായ ധനസഹായമുള്ള സ്കോളർഷിപ്പാണിത് എന്ന് പറയാം. സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഹോം പേജിൽ ലഭ്യമായ ലിങ്കിൽ ക്ലിക്ക് ചെയ്യണം.

ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ, ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷാഫോറം സമർപ്പിച്ചതിന് ശേഷം അത് റെക്കോർഡുകൾക്കായി സേവ് ചെയ്യാനും ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നുണ്ട്.

യോഗ്യതാ മാനദണ്ഡങ്ങൾ

  • അപേക്ഷകർ ചുവടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, അവർക്ക് അപേക്ഷാ ഫോം പൂരിപ്പിക്കാൻ കഴിയും
  • -അപേക്ഷകർക്ക് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
  • അപേക്ഷകർ മൂന്ന് വ്യത്യസ്ത യുകെ യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുകയും അപേക്ഷാ പ്രക്രിയയുടെ അവസാന തീയതിയിൽ ഒരു യുകെ സർവകലാശാലയിൽ നിന്ന് ഒരു ഓഫറെങ്കിലും ഉണ്ടായിരിക്കുകയും വേണം.

ALSO READ – സ്കോളർഷിപ്പോടെ ആർക്കിടെക്ചർ പഠനം? മലയാളി എൻജിനീയേര്‍സ്‌ അസോസിയേഷൻ അപേക്ഷ ക്ഷണിക്കുന്ന

  • ഷെവനിംഗ്-യോഗ്യതയുള്ള ഒരു രാജ്യത്തിൻ്റെയോ പ്രദേശത്തിൻ്റെയോ പൗരന്മാരായിരിക്കണം.
  • ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് രണ്ട് വർഷത്തെ (2,800 മണിക്കൂർ) പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • മുഴുവൻ സമയ തൊഴിൽ, പാർട്ട് ടൈം തൊഴിൽ, പണമടച്ചുള്ളതും ശമ്പളമില്ലാത്തതുമായ ഇൻ്റേൺഷിപ്പുകൾ, സ്വമേധയാ ഉള്ള ജോലി എന്നിവ പ്രവൃത്തി പരിചയത്തിൽ ഉൾപ്പെടുന്നു.
  • ഡിഗ്രി പ്രോഗ്രാമുകൾക്ക് നിർബന്ധിത തൊഴിൽ വഴിയുള്ള പ്രവൃത്തി പരിചയം പരിഗണിക്കില്ല.
  • സ്കോളർഷിപ്പ് കാലഹരണപ്പെട്ടതിന് ശേഷം കുറഞ്ഞത് രണ്ട് വർഷത്തേക്ക് സ്ഥാനാർത്ഥി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായിരിക്കും.

Latest News