Cochin Shipyard Vacancy: പത്താം ക്ലാസ് പാസായവരാണോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുണ്ടേ; പ്രായപരിധി
Cochin Shipyard Vacancy 2025: അപേക്ഷകർക്ക് ഹിന്ദി, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ ഏഴ് വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ cochinshipyard.in-ൽ ജോലിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.

Cochin Shipyard Vacancy (പ്രതീകാത്മക ചിത്രം)
ഇന്ത്യാ ഗവൺമെന്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കപ്പൽനിർമ്മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡി (CSL) ൽ ജോലി കാത്തിരിക്കുന്നവർക്ക് അവസരം. METI ഹോസ്റ്റൽ സൂപ്രണ്ട്/വാർഡൻ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ cochinshipyard.in-ൽ ജോലിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.
2025 നവംബർ ഏഴിന് 58 വയസ് തികഞ്ഞവർക്ക് അപേക്ഷ നൽകാം. അതിന് മുകളിൽ പ്രായമുള്ളവരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നവരെ നിയമിക്കുന്നത്. ആദ്യ വർഷം പ്രതിമാസം 36,500 രൂപ, അതിനുശേഷം വാർഷിക ഇൻക്രിമെന്റുകളും ലഭ്യമാണ്. 100 മാർക്കിന്റെ പ്രായോഗിക പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായവർക്ക് മാത്രമെ ഹോസ്റ്റൽ സൂപ്രണ്ട്/വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കൂ. എന്നാൽ, ചീഫ് പെറ്റി ഓഫീസർ, മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ-I, അല്ലെങ്കിൽ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ 2 എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് മാത്രമേ ജോലി ലഭിക്കൂ. അപേക്ഷകർക്ക് ഹിന്ദി, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
Also Read: ഉയർന്ന ശമ്പളമുള്ള ജോലിയാണ് സ്വപ്നം… സെബിയിൽ അവസരം; വിശദവിവരങ്ങൾ ഇതാ
അപേക്ഷിക്കേണ്ട വിധം
cochinshipyard.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
CSL-ന് കീഴിലുള്ള കരിയർ വിഭാഗത്തിലേക്ക് പോകുക.
“ഒഴിവ് അറിയിപ്പ് – കരാർ അടിസ്ഥാനത്തിൽ METI ഹോസ്റ്റൽ സൂപ്രണ്ട്/വാർഡൻ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ്” എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പ്രക്രിയ പൂർത്തിയാക്കുക.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
നിങ്ങളുടെ ഫോട്ടോ, ഒപ്പ്, പ്രായം തെളിയിക്കുന്ന രേഖ, മുൻപ് ജോലി ചെയ്തിരുന്നതിൻ്റെ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക.
ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
അപേക്ഷകർ 300 രൂപ അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം. എന്നാൽ, എസ്‌സി/എസ്ടി വിഭാഗക്കാർക്ക് ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.