CLAT 2026: നിയമപഠനത്തിന് ക്ലാറ്റ് 2026; ഒക്ടോബർ 31 വരെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

CLAT 2026 Application Starts: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒക്ടോബർ 31 വരെ അപേക്ഷിക്കാം. 2025 ഡിസംബർ 7ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

CLAT 2026: നിയമപഠനത്തിന് ക്ലാറ്റ് 2026; ഒക്ടോബർ 31 വരെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

06 Aug 2025 13:23 PM

രാജ്യത്തെ 25 ദേശീയ നിയമസർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) 2026ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒക്ടോബർ 31ന് രാത്രി 11.59 വരെ അപേക്ഷിക്കാം. 2025 ഡിസംബർ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

5-വർഷ അണ്ടർ ഗ്രാജേറ്റ് പ്രോഗ്രാം

അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബിഎ / ബി.എസ്‌സി / ബികോം / ബിബിഎ /ബിഎസ്‌ഡബ്ല്യു എൽഎൽബി (ഓണേഴ്‌സ്) പ്രോഗ്രാമുകൾ വിവിധ സർവകലാശാലകളിൽ ലഭ്യമാണ്.

അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 45 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്കും, ഇപ്പോൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. ഐച്‌ഛിക വിഷയങ്ങൾ ഏത് വേണമെങ്കിലും ആവാം. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

ഓഫ്‌ലൈനായാണ് പരീക്ഷ നടത്തുക. കേരളത്തിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. ക്ലാറ്റ് പരീക്ഷയിൽ അഞ്ച് വിഭാഗങ്ങൾ ഉണ്ടാകും. ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം ഉൾപ്പെടെയുള്ള സമകാലിക സംഭവങ്ങൾ, ലീഗൽ റീസണിങ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്ക്‌സ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. 120 മാർക്കിനുള്ള 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ തെറ്റുതരത്തിനും 0.25 മാർക്ക് കുറയ്ക്കും.

ഒരുവർഷ എൽഎൽഎം

അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ എൽഎൽബി / തുല്യപരീക്ഷ വിജയിച്ചിരിക്കണം. 2026 ഏപ്രിൽ / മേയ് സമയം യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷിക്കാൻ 45 ശതമാനം മാർക്ക് മതി. ഉയർന്ന പ്രായപരിധി ഇല്ല. 2 മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ 120 മാർക്കിനുള്ള 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യം. ഓരോ തെറ്റുതരത്തിനും 0.25 മാർക്ക് കുറയ്ക്കും.

നാഷണൽ ലോ യൂണിവേഴ്‌സിറ്റികളുടെ കൺസോർഷ്യമാണ് ദേശീയതല പ്രവേശന പരീക്ഷയായ ക്ലാറ്റ് നടത്തുന്നത്. കേരളത്തെ നുവാൽസ് ഉൾപ്പടെ രാജ്യത്തെ 25 ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയാണിത്.

ALSO READ: വരാനിരിക്കുന്നത് നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ; തീയതിയും മറ്റ് വിവരങ്ങളും അറിയാം ഇവിടെ

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.in സന്ദർശിക്കുക.
  • ഹോംപേജിലെ ‘CLAT 2026’ രജിസ്‌ട്രേഷനിൽ രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  • വ്യക്തിഗത, അക്കാദമിക്, കാറ്റഗറി വിവരങ്ങൾ പൂരിപ്പിപ്പിക്കുക.
  • ഫോട്ടോ, ഒപ്പ് ഉൾപ്പടെയുള്ള ആവശ്യമായ രേഖകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ്‌ ചെയ്യുക.
  • ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാം.
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി