AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ICSE, ISC Date Sheet 2027: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾ അറിയാൻ

ICSE, ISC Board Exams Dates 2027: ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 9-ന് തുടങ്ങുന്നതാണ്. ആകെ 3,79,980 വിദ്യാർത്ഥികൾ ഈ പരീക്ഷകളിൽ പങ്കെടുക്കുമെന്ന് ബോർഡ് അറിയിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 3,106 അഫിലിയേറ്റഡ് സ്കൂളുകളിൽ നിന്നായി 2.70 ലക്ഷം വിദ്യാർത്ഥികളും, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 1,651 സ്കൂളുകളിൽ നിന്നായി 1.1 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് ഇക്കൊല്ലത്തെ പരീക്ഷയിൽ പങ്കെടുക്കുന്നത്.

ICSE, ISC Date Sheet 2027: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾ അറിയാൻ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 11 Nov 2026 | 04:12 PM

കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എജ്യുക്കേഷൻ (CISCE) ഐസിഎസ്ഇ (ICSE – പത്താം ക്ലാസ്), ഐഎസ്‌സി (ISC – പന്ത്രണ്ടാം ക്ലാസ്) 2027 വർഷത്തെ ബോർഡ് പരീക്ഷാ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും വേണ്ട സമ്പൂർണ്ണ വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് പ്രകാരം, പത്താം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 15-ന് ആരംഭിക്കും.

ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 9-ന് തുടങ്ങുന്നതാണ്. ആകെ 3,79,980 വിദ്യാർത്ഥികൾ ഈ പരീക്ഷകളിൽ പങ്കെടുക്കുമെന്ന് ബോർഡ് അറിയിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 3,106 അഫിലിയേറ്റഡ് സ്കൂളുകളിൽ നിന്നായി 2.70 ലക്ഷം വിദ്യാർത്ഥികളും, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 1,651 സ്കൂളുകളിൽ നിന്നായി 1.1 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് ഇക്കൊല്ലത്തെ പരീക്ഷയിൽ പങ്കെടുക്കുന്നത്.

ALSO READ: മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പുറത്ത്

2027-ലെ ബോർഡ് പരീക്ഷാ ടൈംടേബിൾ പുറത്തിറങ്ങിയതോടെ, പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി‌ പഠനം വേണ്ടവിധത്തിൽ ആസുത്രണം ചെയ്യുന്നതിനുള്ള സമയമാണ് ലഭിച്ചിരിക്കുന്നത്. പരീക്ഷാ ഷെഡ്യൂളും പരീക്ഷകൾക്കിടയിലുള്ള ഇടവേളകളും കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് റിവിഷൻ പ്ലാൻ ചെയ്യേണ്ടതാണ്. കഴിഞ്ഞ വർഷം നവംബർ 13-നാണ് കൗൺസിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ അക്കാദമിക് വർഷത്തിലെ ICSE പത്താം ക്ലാസ് പരീക്ഷകൾ 2026 ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും, ISC പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2026 ഫെബ്രുവരി 12 മുതൽ ഏപ്രിൽ 6 വരെയുമാണ് നടന്നത്. വിദ്യാർത്ഥികൾ ‌cisce.org എന്ന വെബ്സൈറ്റിൽ നിന്ന് അവരവരുടെ ടൈടേംബിൾ ഡൗൺലോഡ് ചെയ്യേണ്ടതാണ്. പരീക്ഷ തുടങ്ങുന്നതിന് കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് മുമ്പെങ്കിലും വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ചോദ്യപേപ്പർ വായിക്കാനുള്ള അധിക സമയം അനുവദിക്കും.

ടൈംടേബിൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • സി.ഐ.എസ്.സി.ഇ-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ cisce.org സന്ദർശിക്കുക.
  • ഹോം പേജിലെ ‘Notice Board’ അല്ലെങ്കിൽ ‘Examinations’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • ‘ICSE 2027 Examination Timetable’ അല്ലെങ്കിൽ ‘ISC 2027 Examination Timetable’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • സ്ക്രീനിൽ തെളിയുന്ന PDF ഫയൽ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

English Summary:

CISCE has announced the ICSE (Class 10) and ISC (Class 12) examination schedule on its official portal, cisce.org. According to the official announcement, the Class 10 examinations will begin on February 15, 2027.

Follow Us