CRPF Constable Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് സിആർപിഎഫിൽ ജോലി നേടാം; 9195 ഒഴിവുകൾ, അപേക്ഷക്കേണ്ടത്

CRPF Tradesman Constable Recruitment 2026: കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, അതത് ട്രേഡുകളിലുള്ള പ്രായോഗിക പരീക്ഷ, വൈദ്യപരിശോധന തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. സ്ത്രീകൾക്കും എസ്‌സി/എസ്ടി വിഭാഗക്കാർക്കും അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

CRPF Constable Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് സിആർപിഎഫിൽ ജോലി നേടാം; 9195 ഒഴിവുകൾ, അപേക്ഷക്കേണ്ടത്

പ്രതീകാത്മകചിത്രം

Edited By: 

Arun Nair | Updated On: 23 Apr 2026 | 09:36 PM

കേന്ദ്ര സേനയിൽ ഒരു മികച്ച കരിയർ ആ​ഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 9195 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് സിആർപിഎഫിൻ്റെ ഔദ്യോ​ഗിക വെബ്‌സൈറ്റായ crpf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

2026 മെയ് 19 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പത്താം ക്ലാസ് (SSLC) / പ്ലസ് ടു, ഐടിഐ തുടങ്ങിയ യോ​ഗ്യതയുള്ളവർക്കാണ് തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. 18 മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി. തസ്തികകൾക്ക് അനുസരിച്ച് പ്രായപരിധിയിൽ മാറ്റങ്ങൾ വന്നേക്കാം. സംഭരണ വിഭാ​ഗങ്ങൾക്ക് സർക്കാർ നൽകിയ ഇളവുകൾ ലഭിക്കുന്നതാണ്.

ALSO READ: ബാങ്ക് ജോലി ആഗ്രഹിക്കുന്നവരാണോ? ഇന്ത്യൻ ബാങ്കിൽ 350 ഒഴിവുകൾ; അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

പോസ്റ്റ് കാണാം


കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, അതത് ട്രേഡുകളിലുള്ള പ്രായോഗിക പരീക്ഷ, വൈദ്യപരിശോധന തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. സ്ത്രീകൾക്കും എസ്‌സി/എസ്ടി വിഭാഗക്കാർക്കും അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 മുതൽ 69,100 രൂപ വരെ ശമ്പളവും മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. രേഖാ പരിശോധനയ്ക്ക് ഹാജരാക്കേണ്ട പ്രധാന രേഖകൾ, മെട്രിക് സർട്ടിഫിക്കറ്റ്, ട്രേഡ് സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്, ഇഎസ്എം സർട്ടിഫിക്കറ്റ് എന്നിവയുടെ ഒർജിനൽ കോപ്പി കൈയ്യിൽ കരുതണം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ