AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CSIR UGC Net 2025: സിഎസ്ഐആർ യുജിസി നെറ്റ് 2025; ഇന്ന് കൂടി അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

CSIR UGC NET 2025 Application Deadline: ഔദ്യോഗിക അറിയിപ്പ് പ്രകാരം, അപേക്ഷാ വിൻഡോ ജൂൺ 26ന് രാത്രി 11:59 വരെ തുറന്നിരിക്കും. അപേക്ഷകർക്ക് ജൂൺ 27ന് രാത്രി 11:59 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ ഫോമിൽ തിരുത്തലുകൾ വരുത്താൻ ജൂൺ 28 മുതൽ 29 വരെ അവസരമുണ്ട്.

CSIR UGC Net 2025: സിഎസ്ഐആർ യുജിസി നെറ്റ് 2025; ഇന്ന് കൂടി അപേക്ഷിക്കാം, അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Updated On: 26 Jun 2025 10:44 AM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) നടത്തുന്ന സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് (ജൂൺ 2025) പരീക്ഷയ്ക്ക് ഇന്ന് (ജൂൺ 26) കൂടി അപേക്ഷിക്കാം. ഇന്ന് രാത്രി 11.59 വരെയാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ ജൂലൈ 26, 27, 28 തീയതികളിൽ നടക്കും. നേരത്തെ ജൂൺ 23 വരെയാണ് അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരുന്നത്. പിന്നീട് അത് 26 വരെ നീട്ടുകയായിരുന്നു.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, അപേക്ഷാ വിൻഡോ ജൂൺ 26ന് രാത്രി 11:59 വരെ തുറന്നിരിക്കും. അപേക്ഷകർക്ക് ജൂൺ 27ന് രാത്രി 11:59 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ ഫോമിൽ തിരുത്തലുകൾ വരുത്താൻ ജൂൺ 28 മുതൽ 29 വരെ അവസരമുണ്ട്. അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് തിരുത്തലുകൾ വരുത്താവുന്നതാണ്. കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലാണ് പരീക്ഷ നടക്കുക. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭ്യമാകും. ഒബ്ജക്റ്റീവ്-ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) ഉൾപ്പെടുന്ന മൂന്ന് ഭാഗങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള അടിസ്ഥാന യോഗ്യതയാണ് സിഎസ്ഐആർ യുജിസി നെറ്റ്. ഒരാൾക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ കഴിയൂ. ഒന്നിലധികം അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എൻടിഎ അറിയിച്ചു.

ALSO READ: എക്‌സൈസ്‌, പൊതുമരാമത്ത് വകുപ്പുകളിലടക്കം അവസരങ്ങൾ; പിഎസ്‌സിയുടെ പുതിയ വിജ്ഞാപനം 67 തസ്തികകളിൽ

പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.ac.in സന്ദർശിക്കുക.
  • ‘CSIR UGC NET ജൂൺ 2025’ പരീക്ഷയുടെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • ശേഷം ലോഗിൻ ചെയ്ത്, അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ കൂടി അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കാം.
  • തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

ജോയിന്റ് സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, അപേക്ഷകർക്ക് 011-40759000 / 011-69227700 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ csirnet@nta.ac.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് csirnet.nta.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.