CUET PG admit cards 2025: സിയുഇടി-പിജി; മാര്‍ച്ച് 21 മുതല്‍ 25 വരെയുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡെത്തി; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
CUET PG admit cards released for March 21-25 exams: യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നതിന് വിധേയമായാണ് അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. തപാൽ വഴി അഡ്മിറ്റ് കാർഡ് അയയ്ക്കില്ല. അഡ്മിറ്റ് കാർഡ് വികൃതമാക്കുകയോ അതിൽ നൽകിയിരിക്കുന്ന ഏതെങ്കിലും എൻട്രി മാറ്റുകയോ ചെയ്യരുതെന്ന് എന്‍ടിഎ
മാർച്ച് 21 മുതൽ മാർച്ച് 25 വരെ നടക്കാനിരിക്കുന്ന കോമൺ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജുവേറ്റ് (സിയുഇടി-പിജി) പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) മാർച്ച് 16 പുറത്തിറക്കി. പരീക്ഷ എഴുതുന്നവര്‍ക്ക് https://exams.nta.ac.in/CUET-PG/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിന്, അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്. അതില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വം വായിക്കണമെന്നും എന്‍ടിഎ വ്യക്തമാക്കി. മാര്‍ച്ച് 25ന് ശേഷം നടക്കുന്ന പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എന്‍ടിഎ അറിയിച്ചു.
2025-26 അക്കാദമിക് സെഷനിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി എൻടിഎ മാർച്ച് 13 മുതൽ ഏപ്രിൽ 1 വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ സിയുഇടി-പിജി നടത്തുന്നത്. പരീക്ഷാ നഗരത്തെക്കുറിച്ചുള്ള മുന്‍കൂര്‍ അറിയിപ്പുകള്‍ എന്‍ടിഎ വെബ്‌സൈറ്റായ www.nta.ac.in, https://exams.nta.ac.in/CUET-PG/ എന്നിവയിൽ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നതിന് വിധേയമായാണ് അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. തപാൽ വഴി അഡ്മിറ്റ് കാർഡ് അയയ്ക്കില്ല. അഡ്മിറ്റ് കാർഡ് വികൃതമാക്കുകയോ അതിൽ നൽകിയിരിക്കുന്ന ഏതെങ്കിലും എൻട്രി മാറ്റുകയോ ചെയ്യരുതെന്ന് എന്‍ടിഎ വ്യക്തമാക്കി. പിന്നീടുള്ള റഫറന്‍സിനായി പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പ് സൂക്ഷിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു.




Read Also : CUET PG admit card: സിയുഇടി-പിജി അഡ്മിറ്റ് കാര്‍ഡ് ഇങ്ങെത്തി, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി പരീക്ഷാര്‍ത്ഥികള്‍ എന്‍ടിഎ വെബ്‌സൈറ്റ് www.nta.ac.in, https://exams.nta.ac.in/CUET-PG/ എന്നിവ പതിവായി സന്ദർശിക്കണം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേനേരിടുകയോ അല്ലെങ്കില്‍ അഡ്മിറ്റ് കാര്‍ഡിലെ വിശദാംശങ്ങളില്‍ തെറ്റുകളുണ്ടെങ്കിലോ,പരീക്ഷാര്‍ത്ഥികള്‍ക്ക് 011-40759000 എന്ന നമ്പറിൽ എന്‍ടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ helpdeskcuetpg@nta.ac.in എന്ന വിലാസത്തിൽ എന്‍ടിഎയിലേക്ക് എഴുതാവുന്നതാണ്.
ഹാൾ ടിക്കറ്റുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- exams.nta.ac.in/CUET-PG/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
- ഹോം പേജിൽ ലഭ്യമായ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യണം
- അപേക്ഷ നമ്പർ, ജനനത്തീയതി തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങൾ നൽകുക