AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala ITI Courses : ആറ് വർഷമായി പഠിക്കാനാളില്ല; സംസ്ഥാനത്തെ ഐടിഐകളിൽ നിന്നും 749 ട്രേഡുകൾ ഒഴിവാക്കുന്നു

ITI Trades In Kerala : 2018 മുതൽ കഴിഞ്ഞ അധ്യയന വർഷം വരെ ഈ 749 ട്രേഡുകളിൽ ഒരു വിദ്യാർഥി പോലും പ്രവേശനം തേടിയിരുന്നില്ല. കൂടുതൽ ട്രേഡുകളും സ്വകാര്യ സ്ഥാപനങ്ങളിലാണ് ഒഴിഞ്ഞു കിടക്കുന്നത്.

Kerala ITI Courses : ആറ് വർഷമായി പഠിക്കാനാളില്ല; സംസ്ഥാനത്തെ ഐടിഐകളിൽ നിന്നും 749 ട്രേഡുകൾ ഒഴിവാക്കുന്നു
ItIImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 16 Mar 2025 | 10:56 PM

തിരുവനന്തപുരം : സംസ്ഥാനത്തെ ഐടിഐകളിൽ നിന്നും 749 ട്രേഡുകളിൽ ഒഴിവാക്കുന്നതായി ട്രെയ്നിങ് ഡയറക്ടർ വിജ്ഞാപനം ഇറക്കി. 2018 മുതൽ കഴിഞ്ഞ ആറ് വർഷമായി വിദ്യാർഥികൾ പ്രവേശനം നേടാത്തത് കൊണ്ടാണ് ഐടിഐകളിൽ നിന്നും ഈ ട്രേഡുകൾ ഒഴിവാക്കുന്നത്. കേന്ദ്ര നൈപുണ്യവികസന-സംരംഭക മന്ത്രാലയത്തിൻ്റെ കീഴിലുള്ള ട്രെയ്നിങ് ഡയറക്ടർ ജനറലിൻ്റെ പരിശോധനയിലാണ് തീരുമാനം.

രാജ്യത്തെ ആകെ 415 ഐടികളിലായി 21,609 ട്രേഡുകളാണ് ഒഴിവാക്കുന്നത്. ഇതിൽ 749 എണ്ണം കേരളത്തിൽ നിന്നുള്ളത് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറ് വർഷമായി ഈ ട്രേഡുകളിൽ ഒരു വിദ്യാർഥി അഡ്മിഷൻ എടുത്തിരുന്നില്ല. ട്രെയ്നിങ് ഡയറക്ടർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തുന്നത്. തുടർന്നാണ് ഐടിഐ കോഴ്സുകളിൽ നിന്നും ഈ ട്രേഡുകൾ ഒഴിവാക്കാൻ വിജ്ഞപാനം പുറത്തിറക്കിയത്.

ALSO READ : Kerala PSC Tips: പിഎസ്‌സിയില്‍ അപ്ലോഡ് ചെയ്ത ഫോട്ടോ 10 വര്‍ഷം കഴിഞ്ഞോ? എങ്കില്‍ വേഗം മാറ്റിക്കോ

കേരളത്തിൽ നിന്നുള്ള 749 ട്രേഡുകളിൽ 109 എണ്ണം തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കാസർകോഡ് എന്നീ ജില്ലകളിലെ സർക്കാർ ഐടിഐകളിൽ നിന്നുള്ളതാണ്. ബാക്കിയുള്ള 640 ട്രേഡുകൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളതാണ്. അതേസമയം ട്രേഡുകൾ ഒഴിവാക്കുന്നത് കൊണ്ട് അധികമാകുന്ന സ്ഥിരം ട്രെയ്നർമാരെ അവരുടെ യോഗ്യതയ്ക്കനുസരിച്ച പുനവിന്യസിപ്പിക്കും.