CUET PG 2026: സിയുഇടി പിജി 2026; രജിസ്ട്രേഷൻ ആരംഭിച്ചു, പ്രധാന തീയതി, സിലബസ് അറിയാം
CUET PG 2026 Registration: അപേക്ഷ തിരുത്താനുള്ള അവസരം 2026 ജനുവരി 18 മുതൽ 20 വരെ നിങ്ങൾ ലഭിക്കും. 2026 മാർച്ചിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് exams.nta.nic.in/cuet-pg അല്ലെങ്കിൽ nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് അഡ്മിഷൻസ് 2026 (CUET PG 2026) ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തുവിട്ടിരിക്കുന്നത്. 2025 ഡിസംബർ 14 മുതൽ 2026 ജനുവരി 14 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഉദ്യോഗാർത്ഥികൾക്ക് exams.nta.nic.in/cuet-pg അല്ലെങ്കിൽ nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ തിരുത്താനുള്ള അവസരം 2026 ജനുവരി 18 മുതൽ 20 വരെ നിങ്ങൾ ലഭിക്കും. 2026 മാർച്ചിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 2026-27 അക്കാദമിക് സെഷനിൽ കേന്ദ്ര, സംസ്ഥാന, സ്വകാര്യ, ഡീംഡ് സർവകലാശാലകളിലും പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പഠിക്കുന്നതിനായാണ് സിയുഇടി പരീക്ഷ എഴുതുന്നത്.
ALSO READ: ഗേറ്റ് 2026 അഡ്മിറ്റ് കാര്‍ഡ് എന്ന് കിട്ടും? എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
ഒരു പേപ്പറിന് 75 ചോദ്യങ്ങൾ വീധമാകും ഉണ്ടാകുക. കൂടാതെ ഒരു പേപ്പറിന് 90 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട സർവകലാശാലകൾ തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന വ്യക്തി 2026-ൽ ബാച്ചിലേഴ്സ് ഡിഗ്രി/തത്തുല്യമായ ബിരുദം പാസായിരിക്കണം. പ്രായപരിധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പക്ഷേ അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ തിരഞ്ഞെടുക്കുന്ന സർവകലാശാലയുടെ നിർദ്ദേശങ്ങൾ കൃത്യമായി പരിശോധിക്കുക. ക്വാട്ടകൾ, സംവരണങ്ങൾ, വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ, യോഗ്യത എന്നിവയ്‌ക്ക് സർവകലാശാലാ നൽകുന്ന നയങ്ങൾ പരീക്ഷയ്ക്ക് ബാധകമായിരിക്കും. സിയുഇടി പിജി പരീക്ഷ എഴുതിയത് കൊണ്ട് മാത്രം സർവകലാശാലകളിൽ പ്രവേശനം ലഭിക്കണമെന്നില്ല. CUET പിജി സ്കോറുകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകൾ സ്വന്തമായി വിലയിരുത്തലുകൾ നടത്തുന്നതാണ്.