AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET Exam: യുജിസി നെറ്റ് അഡിമിറ്റ് കാർഡ് എത്തി; ഇനി എന്ത്? വിദ്യാർത്ഥികൾ അറിയാൻ

UGC NET December 2025 Exam: ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, മൊബൈൽ ഫോണുകൾ, കാൽക്കുലേറ്ററുകൾ, ആഭരണങ്ങൾ എന്നിവ നിരോധിത വസ്തുക്കളിൽ ഉൾപ്പെടുന്നവയാണ്. വാട്ടർ ബോട്ടിൽ, ബോൾപോയിന്റ് പേന, ഹാൻഡ് സാനിറ്റൈസർ എന്നിവ മാത്രമാണഅ ഉദ്യോഗാർത്ഥികൾക്ക് കൊണ്ടുപോകാൻ അനുവാദമുള്ള വസ്തുക്കൾ.

UGC NET Exam: യുജിസി നെറ്റ് അഡിമിറ്റ് കാർഡ് എത്തി; ഇനി എന്ത്? വിദ്യാർത്ഥികൾ അറിയാൻ
മീൻImage Credit source: Unsplash
Neethu Vijayan
Neethu Vijayan | Updated On: 29 Dec 2025 | 05:06 PM

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബർ 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കിയിരുന്നു. പരീക്ഷയ്ക്ക് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റുകൾ/അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയാത്തവരോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നേരിടുന്നവരാണെങ്കിൽ ഉടൻ തന്നെ ഏജൻസിയെ 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ugcnet@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പരീക്ഷകൾ 2025 ഡിസംബർ 31, 2026 ജനുവരി രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് നടക്കുന്നത്. ഡിസംബർ 30ലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് പുറത്തിറക്കിയത്.

ഡിസംബർ മാസത്തെ മറ്റ് സെഷൻ പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഏജൻസി യഥാസമയം പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അവരവരു ടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

യുജിസി നെറ്റ് പരീക്ഷാ കേന്ദ്രത്തിലെത്തുമ്പോൾ, ഉദ്യോഗാർത്ഥികളുടെ കൈവശം യുജിസി നെറ്റ് അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ചെയ്ത പകർപ്പ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഏതെങ്കിലും ഒരു അംഗീകൃത ഫോട്ടോ ഐഡി (ഒറിജിനൽ) സൂക്ഷിക്കേണ്ടതാണ്.

ALSO READ: യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യുജിസി നെറ്റ് ഡിസംബറിലെ പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 9:00 നും ഉച്ചയ്ക്ക് 12:00 നും ഇടയിലാണ് നടക്കുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3:00 നും 6:00 നും ഇടയിലാണ് നടക്കുന്നത്. യുജിസി നെറ്റ് ഡിസംബർ 2025, പരീക്ഷയ്ക്കായി 90 മിനിറ്റ് മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം.

ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, മൊബൈൽ ഫോണുകൾ, കാൽക്കുലേറ്ററുകൾ, ആഭരണങ്ങൾ എന്നിവ നിരോധിത വസ്തുക്കളിൽ ഉൾപ്പെടുന്നവയാണ്. വാട്ടർ ബോട്ടിൽ, ബോൾപോയിന്റ് പേന, ഹാൻഡ് സാനിറ്റൈസർ എന്നിവ മാത്രമാണഅ ഉദ്യോഗാർത്ഥികൾക്ക് കൊണ്ടുപോകാൻ അനുവാദമുള്ള വസ്തുക്കൾ.

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഹോംപേജിൽ, “Candidate Activity” ബോർഡിന് കീഴിലുള്ള “Admit card for UGC-NET December 2025” എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി “Submit” എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ കാണിക്കും.
ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.