Current Affairs: വി.എസിന് സ്മാരകം, ദയാവധം നിയവിധേയമാക്കിയ രാജ്യം; ഇക്കാര്യങ്ങൾ ഓർത്തിരിക്കാം….

Current Affairs 2025: മത്സരപരീക്ഷകൾ അഭിമുഖീകരിക്കുന്നവരും, അറിവ് നേടാൻ ആഗ്രഹിക്കുന്നതുമായ വായനക്കാർക്ക് വേണ്ടി... കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഓർമയിൽ സൂക്ഷിക്കേണ്ട ചോദ്യോത്തരങ്ങൾ പരിചയപ്പെടാം...

Current Affairs: വി.എസിന് സ്മാരകം, ദയാവധം നിയവിധേയമാക്കിയ രാജ്യം; ഇക്കാര്യങ്ങൾ ഓർത്തിരിക്കാം....

പ്രതീകാത്മക ചിത്രം

Published: 

25 Oct 2025 22:15 PM

ഒരു സർക്കാർ ജോലി നേടാനുള്ള നെട്ടോട്ടത്തിലാണ് ഇന്നത്തെ യുവതലമുറ. പി.എസ്.സി, യു.പി.എസ്.സി പോലുള്ള പരീക്ഷകൾ അഭിമുഖീകരിക്കുന്നവരുടെ എണ്ണം തന്നെ അതിന് വ്യക്തമായ തെളിവാണ്.  ഇത്തരം മത്സരപരീക്ഷകളിൽ ഏറെ പ്രധാനപ്പെട്ട മേഖലയാണ് ആനുകാലിക സംഭവങ്ങൾ. അതുകൊണ്ട് തന്നെ കേരളത്തിലും, ഇന്ത്യയിലും, ലോകത്തുമായി നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

മത്സരപരീക്ഷകൾ അഭിമുഖീകരിക്കുന്നവരും, അറിവ് നേടാൻ ആഗ്രഹിക്കുന്നതുമായ വായനക്കാർക്ക് വേണ്ടി… കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഓർമയിൽ സൂക്ഷിക്കേണ്ട ചോദ്യോത്തരങ്ങൾ പരിചയപ്പെടാം…

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി

​ഗൗരി ആർ ലാൽജി

31ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം

A Pregnant Widow

2025ലെ ചെറുകാട് സാഹിത്യ പുരസ്കാരം ലഭിച്ചത്

ഏഴച്ചേരി രാമചന്ദ്രൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരിൽ കേരളത്തിൽ ആദ്യമായി സ്മാരകം നിലവിൽ വരുന്നത്

തിരുവനന്തപുരം

2025ലെ ​ഗ്ലോബൽ ഹങ്കർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം

102

ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം

ഉറു​ഗ്വേ

ഇന്ത്യയിൽ ആദ്യമായി ചീറ്റ സഫാരി ആരംഭിച്ചത്

കുനോ നാഷണൽ പാർക്ക്

2025ലെ യുഎ ഖാദർ സാഹിത്യ പുരസ്കാരം നേടിയത്

കെവി മോഹൻകുമാർ

ലോക ഭക്ഷ്യ ദിനം എന്ന്

ഒക്ടോബർ 16

വിഷയം: Hand in hand for better foods and a better future

വ്യക്തികളിൽ നിന്നും ആദായ നികുതി ഈടാക്കാൻ തീരുമാനിച്ച ആദ്യ ​ഗൾഫ് രാജ്യം

ഒമാൻ

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും