Current Affairs 2025: സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ ആര്? ഈയാഴ്ചയിൽ ഓ‍ർക്കാൻ…

Current Affairs 2025: ഒക്ടോബർ 21 മുതൽ 28 വരെ കൊച്ചിയിൽ വച്ചാണ് മേള. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്.

Current Affairs 2025: സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ ആര്? ഈയാഴ്ചയിൽ ഓ‍ർക്കാൻ...

Sanju Samson, Deepika Padukone

Published: 

13 Oct 2025 20:28 PM

മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, അറിവ് നേടാൻ ആഗ്രഹിക്കുന്ന വായനക്കാർക്കും… കഴിഞ്ഞ ആഴ്ചയിൽ കേരളം, ഇന്ത്യ, ലോകം എന്നീ മേഖലകളിൽ നിന്നുള്ള പ്രധാന ചോദ്യോത്തരങ്ങൾ പരിചയപ്പെടാം…

2025ലെ സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസിഡർ

സഞ്ജു സാംസൺ

  • ഒക്ടോബർ 21 മുതൽ 28 വരെ കൊച്ചിയിൽ വച്ചാണ് മേള. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്.

2025ലെ ലോക മാനസികാരോ​ഗ്യ ദിനത്തിന്റെ പ്രമേയം

Mental Health in Humanitarian Emergencies

  • ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോ​ഗ്യ ദിനമായി ആചരിക്കുന്നു.

ലോകത്ത് ആദ്യമായി സൗരോർജ താപവൈദ്യുത നിലയം ആരംഭിച്ചത്

​ഗോബി മരുഭൂമി

  • ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് ഗോബി. ചൈനയുടെ വടക്ക്, വടക്ക്-പടിഞ്ഞാറ്, മംഗോളിയയുടെ തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ മൃ​ഗശാല നിലവിൽ വരുന്നത്

ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്

  • കർണാടകയിലെ ബാംഗ്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്നേർഖട്ട ദേശീയോദ്യാനം. 1974-ൽ നിലവിൽ വന്ന ഈ ഉദ്യാനത്തിന്റെ വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണ്.

കേന്ദ്ര ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ മാനസികാരോ​ഗ്യ അംബാസിഡറായി നിയമിതയായത്

​ദീപിക പദുക്കോൺ

  • ‘ദി ലിവ് ലവ് ലാഫ്’ (LLL) ഫൗണ്ടേഷൻ സ്ഥാപകയുമായ ദീപിക പദുക്കോൺ ലോക മാനസികാരോഗ്യ ദിനത്തിൽ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ല സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം.

ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം എന്ന പുസ്തകം എഴുതിയത്

എം.മുകുന്ദൻ

  • മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ. ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ഹീമോഫീലിയ പരിചരണ കേന്ദ്രം നിലവിൽ വരുന്നത്

കോട്ടയം മെഡിക്കൽ കോളേജ്

  • രക്തം കട്ടപിടിക്കുന്ന പ്രോട്ടീനുകൾ ഇല്ലാതാകുകയും, ചെറിയ മുറിവ് സംഭവിച്ചിട്ടു പോലും രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയെയുമാണ് ഹീമോഫീലിയർ.

മലയാള സിനിമയിലെ ആദ്യ നൂറ് കോടി

ലോക

  • ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണി, നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

പ്രഥമ ഇ-മലയാളി പുരസ്കാര ജേതാവ്

മേതിൽ രാധാകൃഷ്ണൻ

  • ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്‍മിതബുദ്ധി മുഖ്യവിഷയമാക്കിയ ‘ദൈവം, മനുഷ്യന്‍, യന്ത്രം’ എന്ന കൃതിയെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

2025ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

128

  • ഒന്നാം സ്ഥാനത്ത് സിം​ഗപൂർ, രണ്ടാം സ്ഥാനത്ത് സ്വിറ്റ്സ‍ലാൻഡ്, അയർലൻഡ് മൂന്നാം സ്ഥാനത്ത്.
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ