AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AI Jobs: ജോലി തെറിക്കില്ല! 2030ഓടെ നാല് ദശലക്ഷം ആളുകൾക്ക് എഐ തൊഴിലവസരം നൽകും; നിതി ആയോഗ്

NITI Aayog About AI Jobs: ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ സൃഷ്ടിച്ച തരംഗം ഒരാളുടെ തൊഴിലവസരം ഇല്ലാതാക്കുന്നതിന് പകരം അയാളുടെ കഴിവുകൾ വർധിപ്പിക്കാനാണ് സഹായിക്കുമെന്നായിരുന്നു പഠനങ്ങൾ ചൂണ്ടികാട്ടിയത്. എഐയുടെ വളർച്ച തൊഴിലില്ലായ്മ രൂക്ഷമാക്കും എന്ന ആശങ്കകൾക്കിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

AI Jobs: ജോലി തെറിക്കില്ല! 2030ഓടെ നാല് ദശലക്ഷം ആളുകൾക്ക് എഐ തൊഴിലവസരം നൽകും; നിതി ആയോഗ്
പ്രതീകാത്മക ചിത്രംImage Credit source: Nitat Termmee/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 13 Oct 2025 17:11 PM

രാജ്യത്തെ തൊഴിൽ മേഖലയിൽ വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയാണ് കൃത്രിമബുദ്ധി (എഐ). തൊഴിൽ മേഖലയിൽ എഐ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. നീതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും രാജ്യത്ത് നാല് ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ എഐ സൃഷ്ടിക്കുമെന്നാണ് പറയുന്നത്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള റോഡ്മാപ്പാണ് എഐ എന്നാണ് നീതി ആയോഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

എഐയുടെ വളർച്ച തൊഴിലില്ലായ്മ രൂക്ഷമാക്കും എന്ന ആശങ്കകൾക്കിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഐടി മേഖലകളിൽ കടന്നുകൂടിയ എഐ സാങ്കേതിക വിദ്യയുടെ വളർച്ച നിരവധി തൊഴിലവസരങ്ങളാണ് നഷ്ട്ടപെടുത്തുന്നത്. അതോടൊപ്പം പിരിച്ചുവിടൽ സാധ്യതയും വർദ്ധിച്ചവരികയാണ്. നാസ്കോം, ബിസിജി എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ റിപ്പോർട്ട്, 2035 ആകുമ്പോഴേക്കും ഇന്ത്യയെ എഐ പ്രതിഭകളുടെ ഒരു ആഗോള കേന്ദ്രമാക്കി മാറ്റുമെന്നതാണ് എടുത്തുകാണിക്കുന്നത്.

Also Read: പണം ഉണ്ടാക്കണമെങ്കില്‍ ഇതൊന്നും പഠിച്ചിട്ട് കാര്യമില്ല; ഈ ബിരുദങ്ങളുടെ ‘നിറം മങ്ങി’യെന്ന് പഠനറിപ്പോര്‍ട്ട്‌

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് തൊഴിലവസരങ്ങൾ ഗണ്യമായി കുറയ്ക്കുമെന്ന ഭീഷണി നിലനിൽക്കേ, എഐ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചില പഠനങ്ങൾ മുമ്പും വെളിപ്പെടുത്തിയിരുന്നു. ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ സൃഷ്ടിച്ച തരംഗം ഒരാളുടെ തൊഴിലവസരം ഇല്ലാതാക്കുന്നതിന് പകരം അയാളുടെ കഴിവുകൾ വർധിപ്പിക്കാനാണ് സഹായിക്കുമെന്നായിരുന്നു പഠനങ്ങൾ ചൂണ്ടികാട്ടിയത്.

വിദ്യാഭ്യാസം, ആരോഗ്യസേവനം, മാധ്യമ മേഖല, ഫിനാന്‍സ്, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വളരെ പെട്ടെന്നാണ് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഈ രംഗത്തെ കമ്പനികളെയും ജീവനക്കാരെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പല തരത്തിലാണ് സഹായിക്കുന്നതെന്നും ചില സർവേകൾ വിരൽചൂണ്ടുന്നുണ്ട്. ജോലി കൂടുതല്‍ ഉല്‍പാദനപരമാക്കാനും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും എഐ കൂടുതൽ ഉപകാരപെടുമെന്ന് തന്നെയാണ് ഇന്നും ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.