AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala MBBS Admission 2025: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ്; ഷെഡ്യൂള്‍ പുറത്ത്‌

KEAM 2025 MBBS and BDS Courses Online Options Invited: പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ ഘട്ടത്തില്‍ തന്നെ ആവശ്യമായ കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്തണം. പുതുതായി കോളേജുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തുടര്‍ന്നുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ പുതുതായി ഓപ്ഷന്‍ നല്‍കാനാകില്ല

Kerala MBBS Admission 2025: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ്; ഷെഡ്യൂള്‍ പുറത്ത്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 31 Jul 2025 17:17 PM

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ആദ്യ ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി. മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രവേശന യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓഗസ്ത് നാലിന് രാത്രി 11.59 വരെ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. ഈ ഓപ്ഷനുകള്‍ പ്രകാരം ഓഗസ്ത് അഞ്ചിന് താത്കാലിക അലോട്ട്‌മെന്റും, ആറിന് അന്തിമ അലോട്ട്‌മെന്റും പുറത്തുവിടും.

ഈ ഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ക്ക് 5000 രൂപ ഫീസായി ഒടുക്കണം. സര്‍ക്കാര്‍ മെഡിക്കല്‍/ദന്തല്‍ കോളേജുകളില്‍ അലോട്ട്‌മെന്റ് കിട്ടുന്നവരുടെ രജിസ്‌ട്രേഷന്‍ തുക അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സുകളുടെ ഫീസിനത്തില്‍ വകയിരുത്തും.

അലോട്ട്‌മെന്റ് ലഭിക്കാത്തവരുടെ ഫീസ് പ്രവേശന നടപടികള്‍ അവസാനിച്ച ശേഷം തിരികെ നല്‍കും. സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഫീസ് പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം തിരികെ നല്‍കും.

സ്വാശ്രയ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ വ്യക്തമാക്കിയിട്ടുള്ള തുക കോളേജില്‍ നല്‍കിയ ശേഷം പ്രവേശനം നേടണം. സര്‍ക്കാര്‍ കോളേജുകളില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ഫീസും പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കണം.

Read Also: Kerala PSC Examination 2025: മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ക്ക് പുതിയ തീയതിയായി, സമയത്തിന് മാറ്റമുണ്ടോ?

പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ ഘട്ടത്തില്‍ തന്നെ ആവശ്യമായ കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്തണം. പുതുതായി കോളേജുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തുടര്‍ന്നുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ പുതുതായി ഓപ്ഷന്‍ നല്‍കാനാകില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും നിശ്ചിത തീയതിക്കുള്ളില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും. ഇത്തരം വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളിലും പരിഗണിക്കില്ല. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 – 2332120, 2338487.

ഷെഡ്യൂള്‍ ഇപ്രകാരം

  • ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങുന്നത്: ജൂലൈ 30
  • ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത്: ഓഗസ്ത് നാല്
  • താത്കാലിക അലോട്ട്‌മെന്റ്: ഓഗസ്ത് അഞ്ച്
  • അന്തിമ അലോട്ട്‌മെന്റ്: ഓഗസ്ത് 6
  • ഫീസ് അടച്ച് പ്രവേശനം നേടേണ്ടത്: ഓഗസ്ത് ഏഴ് മുതല്‍ 12 വരെ