AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC Admit Card 2025: റെയിൽവേ ഉദ്യോഗാർഥികളുടെ കാത്തിരിപ്പിന് വിരാമം: പരീക്ഷ നാളെ മുതൽ, അറിയേണ്ടതെല്ലാം

RRB NTPC Admit Card And Exam Date 2025: 90 മിനിറ്റ് ദൈ‍ർഘ്യമുള്ള കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ (സിബിറ്റി - 1) ആണ് ആദ്യം നടത്തുന്നത്. മൊത്തം 100 ചോദ്യങ്ങളാവും ഉണ്ടാവുക. ഇതിൽ 40 എണ്ണം ജനറൽ അവയർനസും 30 എണ്ണം കണക്കും 30 എണ്ണം ജനറൽ ഇൻ്റലിജൻസ് ആൻ്റ് റീസണിങ്ങും ആയിരിക്കും. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതമാണ് ലഭിക്കുന്നത്.

RRB NTPC Admit Card 2025: റെയിൽവേ ഉദ്യോഗാർഥികളുടെ കാത്തിരിപ്പിന് വിരാമം: പരീക്ഷ നാളെ മുതൽ, അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 04 Jun 2025 09:27 AM

റെയിൽവേ ഉദ്യോഗാർഥികൾ കാത്തിരുന്ന ആർആർബി എൻടിപിസി (റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് – നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു. നാളെ മുതലാണ് പരീക്ഷ തുടങ്ങുന്നത്. ജൂൺ അഞ്ച് മുതൽ 24 വരെ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് – 1 നടക്കും. ഇതിന് മുന്നോടിയായാണ് ആ‍ർആർബി അഡ്മിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്ന ഉദ്യോഗാർഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

ആർആർബി നോൺ-ടെക്നിക്കൽ പോപ്പുലർ വിഭാഗങ്ങളിലെ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അവരവരുടെ ഹാൾ ടിക്കറ്റുകൾ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാൻ കഴിയും. ആദ്യ ദിവസങ്ങളിൽ പരീക്ഷ നടക്കുന്ന വിഭാ​ഗങ്ങളിലെ ഉദ്യോ​ഗാർത്ഥികളുടെ അഡ്മിറ്റ് കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ പരീക്ഷാ തീയതിയും പരീക്ഷാ കേന്ദ്രവും സമയവും സംബന്ധിച്ചുള്ള അറിയിപ്പും ആ‍ർആർബി പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർക്കുള്ള അഡ്മിറ്റ് കാർഡുകൾ പരീക്ഷാ തീയതിക്ക് നാലുദിവസം മുമ്പ് മാത്രമെ പുറത്തിറക്കൂ.

90 മിനിറ്റ് ദൈ‍ർഘ്യമുള്ള കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ (സിബിറ്റി – 1) ആണ് ആദ്യം നടത്തുന്നത്. മൊത്തം 100 ചോദ്യങ്ങളാവും ഉണ്ടാവുക. ഇതിൽ 40 എണ്ണം ജനറൽ അവയർനസും 30 എണ്ണം കണക്കും 30 എണ്ണം ജനറൽ ഇൻ്റലിജൻസ് ആൻ്റ് റീസണിങ്ങും ആയിരിക്കും. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതമാണ് ലഭിക്കുന്നത്. കൂടാതെ, ഓരോ തെറ്റുത്തരത്തിനും 0.33 മാ‍ർക്ക് കുറയുകയും ചെയ്യുന്നതാണ്.

കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് അടുത്തത് കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ 2 (സിബിറ്റി -2) ആണ്. തസ്തികയ്ക്ക് അനുസൃതമായി ടൈപ്പിങ് സ്കിൽ ടെസ്റ്റും കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും. ഇതിൽ യോഗ്യത നേടുന്നവരുടെ പേരുകൾ മാത്രമാണ് ഷോർട്ട്ലിസ്റ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയുള്ളൂ. തുടർന്ന് അവസാന ഘട്ടമായ ഡോക്യുമെൻ്റ് വേരിഫിക്കേഷനും മെഡിക്കൽ ടെസ്റ്റും പൂർത്തിയാക്കി അന്തിമ മെറിറ്റ് പട്ടികയും പ്രസിദ്ധീകരിക്കും.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

ആ‍ർആർബിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ്/ റീജിയണൽ വെബ്സൈറ്റിൽ പ്രവേശിക്കുക.

ഹോം പേജിലെ RRB NTPC Admit Card 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് സ്ക്രീനിൽ അഡ്മിറ്റ് കാർഡ് കാണാൻ സാധിക്കും.

തുർന്നുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

അഡ്മിറ്റ് കാ‍ർഡിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുകയും വേണം.