DSSSB Recruitment 2026: ഡൽഹിയിൽ സർക്കാർ ജോലി സ്വന്തമാക്കാം; അപേക്ഷാ തീയതിയും യോഗ്യതയും അറിയാം

DSSSB Recruitment 2026 1260 Vacancies for Junior Engineer and MTS Posts: അഡ്വര്‍ടൈസ്മെന്റ് നമ്പര്‍ 06/2026 പ്രകാരമാണ് നിയമന വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. നവംബര്‍ 12 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 11 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അന്നേ ദിവസം രാത്രി 11.59 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ വഴിയല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

DSSSB Recruitment 2026: ഡൽഹിയിൽ സർക്കാർ ജോലി സ്വന്തമാക്കാം; അപേക്ഷാ തീയതിയും യോഗ്യതയും അറിയാം

പ്രതീകാത്മക ചിത്രം

Published: 

12 Nov 2026 | 09:06 AM

സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരവുമായി ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB). വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 1,260 ഒഴിവുകളിലേക്ക് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) തുടങ്ങിയ തസ്തികകളിലാണ് നിയമനം. പത്താം ക്ലാസ് വിജയിച്ചവര്‍ മുതല്‍ എന്‍ജിനീയറിങ് ബിരുദവും ഡിപ്ലോമയും നേടിയവര്‍ക്ക് വരെ അപേക്ഷിക്കാം.

അഡ്വര്‍ടൈസ്മെന്റ് നമ്പര്‍ 06/2026 പ്രകാരമാണ് നിയമന വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. നവംബര്‍ 12 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 11 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അന്നേ ദിവസം രാത്രി 11.59 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ വഴിയല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

ആകെ 1,260 ഒഴിവുകള്‍

രണ്ട് പ്രധാന തസ്തികകളിലായാണ് നിയമനം നടക്കുന്നത്. ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) വിഭാഗത്തില്‍ 185 ഒഴിവുകളാണുള്ളത്. പോസ്റ്റ് കോഡ് 809/2026 പ്രകാരമാണ് ഈ തസ്തികയിലേക്കുള്ള നിയമനം. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (NDMC), മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി (MCD), ഡല്‍ഹി ട്രാന്‍സ്‌കോ ലിമിറ്റഡ്, ഡല്‍ഹി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ്, ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് (DUSIB) തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് ഡല്‍ഹി ട്രാന്‍സ്‌കോ ലിമിറ്റഡിലാണ്. 75 ഒഴിവുകളാണ് ഇവിടെയുള്ളത്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് വിഭാഗത്തിലാണ് കൂടുതല്‍ ഒഴിവുകള്‍. പോസ്റ്റ് കോഡ് 810/2026 പ്രകാരം 1,075 ഒഴിവുകളിലേക്കാണ് നിയമനം. വിവിധ വകുപ്പുകളിലായി ജനറല്‍ ഡ്യൂട്ടി തസ്തികകള്‍ക്കൊപ്പം വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ 239 എംടിഎസ് ആയ തസ്തികകളുമുണ്ട്. ഈ തസ്തികകളിലേക്ക് വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക.

Also Read: ICSE, ISC Date Sheet 2027: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾ അറിയാൻ

വിദ്യാഭ്യാസ യോഗ്യത

ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)- അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമോ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ നേടിയിരിക്കണം. ചില വകുപ്പുകളില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധമാണ്. എന്നാല്‍ ബിരുദധാരികള്‍ക്കും ചില വകുപ്പുകളിലെ തസ്തികകള്‍ക്കും പ്രവൃത്തിപരിചയം ആവശ്യപ്പെടുന്നില്ല.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്- അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. കൂടാതെ, ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡിന് കീഴിലുള്ള ചില ഒഴിവുകളിലേക്ക് ഐടിഐ യോഗ്യതയുള്ളവര്‍ക്കും അവസരമുണ്ട്.

പ്രായപരിധി എത്ര?

മിക്ക തസ്തികകളിലേക്കും അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് 18 വയസും പരമാവധി 27 വയസുമാണ് പ്രായപരിധി. എന്നാല്‍ എന്‍ഡിഎംസിക്ക് കീഴിലുള്ള ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് പരമാവധി 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 ഡിസംബര്‍ 11 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള ഉയര്‍ന്ന പ്രായപരിധിയിലെ ഇളവുകള്‍ ലഭിക്കും.

English Summary

The Delhi Subordinate Services Selection Board (DSSSB) has announced 1,260 vacancies for Junior Engineer (Electrical) and Multi-Tasking Staff posts under Advertisement No. 06/2026. Eligible candidates, including 10th-pass applicants and engineering diploma or degree holders, can apply online from November 12 to December 11, 2026.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്