ED Vacancies: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൽ ജോലി നേടാം; ഒഴിവുകൾ, അപേക്ഷ സമർപ്പിക്കേണ്ടത് എപ്പാൾ?

Enforcement Directorate Job Vacancies: ഡിസംബർ 30 വരെയാണ് അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. നിയമ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.

ED Vacancies: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൽ ജോലി നേടാം; ഒഴിവുകൾ, അപേക്ഷ സമർപ്പിക്കേണ്ടത് എപ്പാൾ?

Ed Vacancies

Published: 

17 Dec 2025 09:22 AM

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലീഗൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. ഈ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 75 ഒഴിവുകളാണ് നിലവിലുള്ളത്. നിയമ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 80,000 രൂപ വരെ ശമ്പളം ലഭിക്കും. ഡിസംബർ 30 വരെയാണ് അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

Also Read: പ്രായപരിധിയില്ല, ഈ യോഗ്യതയുണ്ടെങ്കില്‍ സിയുഇടി പിജിക്ക് ആര്‍ക്കും അപേക്ഷിക്കാം; രജിസ്‌ട്രേഷന്‍ തുടങ്ങി

യോഗ്യതാ മാനദണ്ഡം

അപേക്ഷിക്കുന്ന വ്യക്തി ഒരു നാഷണൽ ലോ സ്കൂളിൽ നിന്നോ അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യമായ നിയമ ബിരുദം നേടിയിരിക്കണം.

ബാർ അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.

എൽഎൽഎം ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അധിക പരി​ഗണന ലഭിക്കുന്നതാണ്.

ഏതെങ്കിലും ക്രിമിനൽ, ധനകാര്യ നിയമം കൈകാര്യം ചെയ്യുന്ന ബാർ/കോടതിയിൽ കുറഞ്ഞത് മൂന്ന വർഷത്തെ പരിചയമുണ്ടായിരിക്കണം.

അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോ​ഗാർത്ഥികളെ നേരിട്ട് അഭിമുഖത്തിനായി ക്ഷണിക്കും. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്കാണ് ഇത്തരം അറിയിപ്പുകൾ ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://enforcementdirectorate.gov.in/sites/default/files/2025-12/Advertisement.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല