AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Entrance Exams after 12th: പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത്? വിവിധ കോഴ്സുകളിലേക്കുള്ള എൻട്രൻസ് ടെസ്റ്റുകൾ ഇതാ

Entrance Exams after Plus Two: പ്ലസ് ടു പരീക്ഷ പാസായവർക്ക് തൊഴിൽ സാധ്യത ഉള്ള നിരവധി കോഴ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ ചില എൻട്രൻസ് ടെസ്റ്റുകൾ പരിചയപ്പെടാം.

Entrance Exams after 12th: പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത്? വിവിധ കോഴ്സുകളിലേക്കുള്ള എൻട്രൻസ് ടെസ്റ്റുകൾ ഇതാ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Published: 29 May 2025 13:00 PM

പ്ലസ് ടു കഴിഞ്ഞ് ഇനി എന്തെന്ന സംശയത്തിലാകും പലരും. തൊഴിൽ സാധ്യത ഉള്ള നിരവധി കോഴ്സുകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. വിവിധ കോഴ്സുകളിലേക്കുള്ള ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.

ജെ.ഇ.ഇ മെയിൻ/അഡ്വാൻസ്ഡ് (ജോയന്‍റ് എൻട്രൻസ് എക്സാമിനേഷൻ)

എഞ്ചിനീയറിം​ഗ് ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയാണിത്. ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് വിഭാ​ഗങ്ങളായാണ് പരീക്ഷ. ജെ.ഇ.ഇ മെയിൻ വിജയിക്കുന്നവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാൻ യോഗ്യത ലഭിക്കും.

വെബ്സൈറ്റ്: https://jeemain.nta.nic.in/  

കീം (കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ എക്സാം)

കേരളത്തിലെ സർക്കാർ, സ്വാശ്രയ കോശളേജുകളിലേക്കുള്ള ഫാർമസ്, ആർക്കിടെക്ട്, എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ. യോ​ഗ്യത നേടിയവർക്ക് https://cee.kerala.gov.in/cee/ വെബ്സൈറ്റ് സന്ദർ‌ശിക്കാം.

ബിറ്റ്സാറ്റ് (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സോഷ്യൽ സയൻസ് അഡ്മിഷൻ ടെസ്റ്റ്)

പ്ലസ് ടു വിജയിച്ചവർക്ക് https://bitsadmission.com/ വെബ്സൈറ്റ് സന്ദർശിച്ച് പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്സാം)

ഇന്ത്യയിലെ എല്ലാ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ.

വെബ്സൈറ്റ്: https://neet.nta.nic.in/

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT)

ഇന്ത്യയിലെ ദേശീയ നിയമ സർവകലാശാലകളിലെയും നിയമ സ്കൂളുകളിലെയും പഞ്ചവത്സരബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷ.

വെബ്സൈറ്റ്: https://consortiumofnlus.ac.in/

കേരള നിയമ പ്രവേശന പരീക്ഷ

കേരളത്തിലെ സർക്കാർ, സ്വകാര്യ ലോ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷ.

വെബ്സൈറ്റ്: https://www.cee.kerala.gov.in/

നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി എക്സാം

പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി,മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചവർക്ക് നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്സ്, നേവല്‍ വിങ്ങുകളിലേക്കും നേവല്‍ അക്കാദമിയുടെ പ്ലസ് ടു കാഡറ്റ് എന്‍ട്രി സ്‌കീമിലേക്കും അപേക്ഷിക്കാവുന്നതാണ്.

വെബ്സൈറ്റ്: https://upsc.gov.in/

നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ)

ബാച്‍ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആർക്) പ്രവേശനത്തിന് കൗണ്‍സില്‍ ആര്‍ക്കിടെക്ചര്‍ നടത്തുന്ന പരീക്ഷ.

വെബ്സൈറ്റ്: https://www.nata.in/