Hotel Management: സൗജന്യമായി ഹോട്ടൽ മാനേജ്മെൻ്റ് പഠിക്കാം; അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലായ് 31

Free Hotel Management Course: സൗജന്യ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സ് പഠിക്കാനുള്ള അവസരവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്. ജൂലായ് 31 ആണ് അപേക്ഷയുടെ അവസാന ദിവസം.

Hotel Management: സൗജന്യമായി ഹോട്ടൽ മാനേജ്മെൻ്റ് പഠിക്കാം; അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലായ് 31

ഹോട്ടൽ മാനേജ്മെൻ്റ്

Published: 

06 Jun 2025 10:16 AM

പത്താം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞവർക്ക് സൗജന്യമായി ഹോട്ടൽ മാനേജ്മെൻ്റ് പഠിക്കാൻ അവസരം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടൽസ് അസോസ്സിയേഷന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (ഐഎച്ച്എം) ആണ് സൗജന്യ പഠനത്തിന് അവസരമൊരുക്കുന്നത്. ഒരു വർഷത്തെ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലായ് 31 ആണ്.

എസ്എസ്എൽസിയോ വിഎച്ച്എസ്‌സിയോ അടിസ്ഥാന യോഗ്യതയുള്ളവർക്ക് കോഴ്സിന് അപേക്ഷിക്കാം. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷ നൽകാൻ സംവിധാനമുണ്ട്. ഓഗസ്റ്റിലാവും ക്ലാസുകൾ ആരംഭിക്കുക. പരിശീലന കാലയളവിൽ ട്യൂഷൻ ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പ്രാക്ടിക്കൽ ഉൾപ്പെടെ റെഗുലർ ക്ലാസുകൾ ആരംഭിക്കുമ്പോൾ മാസം 4000 രൂപ വരെ സ്റ്റൈപൻ്റ് ലഭിക്കുക. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എസ്ടിഇഡി കൗണ്‍സിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഒപ്പം ഫെഡറേഷൻ ഹോട്ടലുകളിൽ പ്ലേസ്മെൻ്റും നൽകും.

ihm.fkha.in എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈനായി അപേക്ഷ നൽകേണ്ടത്. അപ്ലേ ഓൻലൈൻ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കാൻ ഈ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കുന്ന അപേക്ഷാഫോറം ഉപയോഗിക്കാവുന്നതാണ്. ഈ അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യതാസർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഐഎച്ച്എം സെന്ററുകളിൽ നേരിട്ട് അപേക്ഷ നൽകണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഐഎച്ച്എം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 9447216520, 9074066693 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും