AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gate 2025 Result: ഗേറ്റ് 2025 ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ

GATE 2025 Result Announced: പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് gate2025.iitr.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. മാർച്ച് 28 മുതൽ സ്കോർകാർഡുകളും ലഭ്യമാകും.

Gate 2025 Result: ഗേറ്റ് 2025 ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nandha-das
Nandha Das | Updated On: 19 Mar 2025 15:29 PM

ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ്ങ്) 2025 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കിയാണ് ഫലം പുറത്തുവിട്ടത്. പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് gate2025.iitr.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. മാർച്ച് 28 മുതൽ സ്കോർകാർഡുകളും ലഭ്യമാകും.

മാർച്ച് 28 മുതൽ മെയ് 31 വരെ വിദ്യാർത്ഥികൾക്ക് സ്‌കോർകാർഡുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ശേഷം ജൂൺ 1 മുതൽ ഡിസംബർ 31 വരെ ഓരോ പേപ്പറിനും 500 രൂപ വീതം ഫീസടച്ച് ഉദ്യോഗാർത്ഥികൾക്ക് ഗേറ്റ് 2025 സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഗേറ്റ് പരീക്ഷയുടെ കട്ട് ഓഫ് മാർക്കും വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്. ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടാനുള്ള മിനിമം മാർക്ക് ആണ് കട്ട് ഓഫ് മാർക്ക്. യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോർ കാർഡുകൾ പ്രസിദ്ധീകരിക്കൂ.

ഫെബ്രുവരി 1, 2, 15, 16 തീയതികളിലായാണ് ഗേറ്റ് പരീക്ഷ നടന്നത്. തുടർന്ന്, ഫെബ്രുവരി 27ന് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ വിദ്യാർത്ഥികൾക്ക് ഉത്തരസൂചികകളെക്കുറിച്ച് എതിർപ്പുകൾ ഉന്നയിക്കാൻ സമയം അനുവദിച്ചിരുന്നു.

ഗേറ്റ് 2025 ഫലം: എങ്ങനെ പരിശോധിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റായ gate2025.iitr.ac.in സന്ദർശിക്കുക.
  • ‘ഗേറ്റ് 2025 ഫലം’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ എൻറോൾമെന്റ് ഐഡി/ഇമെയിൽ, പാസ്‌വേഡ് എന്നിവ നൽകുക.
  • ഗേറ്റ് 2025 ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും.
  • ഫലം പരിശോധിച്ച ശേഷം ഭാവി റഫറൻസിനായി ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ:

  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)
  • ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ)
  • ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ് (BSNL)
  • കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ)
  • റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് കേന്ദ്രം (CRIS)
  • ചെനാബ് വാലി പവർ പ്രോജക്ട്സ് ലിമിറ്റഡ് (സിവിപിപിഎൽ)
  • ദാമോദർ വാലി കോർപ്പറേഷൻ (DVC)
  • ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL)
  • എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎൽ)
  • ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ)
  • ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL)
  • ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL)
  • മസഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDSL)
  • നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO)
  • നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)
  • എൻ‌എൽ‌സി ഇന്ത്യ ലിമിറ്റഡ് (എൻ‌എൽ‌സി‌ഐ‌എൽ)
  • നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.എം.ഡി.സി)
  • ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL)
  • നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ‌ടി‌പി‌സി)
  • ഒഡീഷ പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (OPGC)
  • ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC)
  • പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (പവർഗ്രിഡ്)
  • ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് (GRID-INDIA)
  • രാഷ്ട്രീയ ഇസ്പത് നിഗം ​​ലിമിറ്റഡ് (ആർഐഎൻഎൽ)