AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SSC CGL Answer Key: കുറഞ്ഞ മാര്‍ക്കുള്ളവര്‍ക്കും ഉയര്‍ന്ന സ്‌കോര്‍? സിജിഎല്‍ പരീക്ഷയില്‍ ‘നോര്‍മലൈസേഷന്‍’ വിവാദം; ഒടുവില്‍ ആന്‍സര്‍ കീയെത്തി

SSC CGL Answer Key 2025 released: ജനുവരി 18 മുതൽ 20 വരെ ടയർ 2 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക പരിശോധിക്കാം. ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റിൽ പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ലഭ്യമാകുന്നത്. അതുകൊണ്ട് എത്രയും വേഗം ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യുന്നതാണ് നല്ലത്‌

SSC CGL Answer Key: കുറഞ്ഞ മാര്‍ക്കുള്ളവര്‍ക്കും ഉയര്‍ന്ന സ്‌കോര്‍? സിജിഎല്‍ പരീക്ഷയില്‍ ‘നോര്‍മലൈസേഷന്‍’ വിവാദം; ഒടുവില്‍ ആന്‍സര്‍ കീയെത്തി
എസ്എസ്‌സി Image Credit source: Social Media
jayadevan-am
Jayadevan AM | Updated On: 19 Mar 2025 10:20 AM

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്സാമിനേഷൻ (എസ്എസ്‌സി സിജിഎല്‍-2024) പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തുവിട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള റെസ്‌പോണ്‍സ് ഷീറ്റും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. https://ssc.digialm.com/EForms/configuredHtml/32874/89490/login.html എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് അന്തിമ ഉത്തരസൂചികയും റെസ്‌പോണ്‍സ് ഷീറ്റും പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികളുടെ മാർക്കുകൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.ssc.gov.in) ലഭ്യമാണ്. ഏപ്രില്‍ 17 വരെ ഇത് പരിശോധിക്കാം.

ജനുവരി 18 മുതൽ 20 വരെ ടയർ 2 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അന്തിമ ഉത്തരസൂചിക പരിശോധിക്കാം. ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ലഭ്യമാകുന്നത്. അതുകൊണ്ട് എത്രയും വേഗം ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യുന്നതാണ് അഭികാമ്യം.

വിവാദം, ആരോപണം

പരീക്ഷയിലെ നോര്‍മലൈസേഷനില്‍ അപാകതയുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അന്തിമ ഉത്തരസൂചിക പുറത്തുവിടണമെന്നും ആവശ്യമുയര്‍ന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുറത്തുവിട്ടത്. ഉത്തരസൂചിക പ്രസിദ്ധീകരിക്കാൻ വൈകിയതിൽ സമൂഹമാധ്യമങ്ങളിലൂടെലൂടെ ഉദ്യോഗാര്‍ത്ഥികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

സ്കോറുകൾ കണക്കാക്കാൻ ഉപയോഗിക്കുന്ന നോർമലൈസേഷൻ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്തായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചത്. ആദ്യം വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ചവര്‍ക്ക് പോലും നോർമലൈസേഷനുശേഷം ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചുവെന്നായിരുന്നു ചില ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. അന്തിമ സ്കോറുകൾ കണക്കാക്കുന്നതിൽ ക്രമക്കേടുകൾ ഉണ്ടെന്നും ആശങ്ക ഉന്നയിച്ചു.

എന്നാല്‍ നോര്‍മലൈസേഷന് ശേഷം മാര്‍ക്കില്‍ അധികം വ്യത്യാസമുണ്ടായിട്ടിലല്ലെന്ന് മറ്റ് ചില ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം വ്യക്തമാക്കി പങ്കുവച്ച ഹാഷ്ടാഗുകള്‍ ‘എക്‌സി’ല്‍ ട്രെന്‍ഡിംഗുമായി. എന്നാല്‍ വിവാദങ്ങളെ സംബന്ധിച്ച് കമ്മീഷന്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല.

Read Also: Kerala SSLC Exam 2025: എസ്എസ്എല്‍സി പരീക്ഷ ഉടൻ അവസാനിക്കും; ഫലം എന്ന്? പ്ലസ് വൺ അഡ്മിഷൻ എപ്പോൾ?

ഉത്തരസൂചിക ലഭിക്കാന്‍

  1. https://ssc.gov.in/ എന്ന കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. നോട്ടീസ് ബോര്‍ഡ് വിഭാഗത്തിലെ സിജിഎല്‍ ആന്‍സര്‍ കീയുമായി ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  3. ലഭിക്കുന്ന പിഡിഎഫിലെ വിശദാംശങ്ങള്‍ വായിക്കുക
  4. പിഡിഎഫിന്റെ താഴെ നല്‍കിയിരിക്കുന്ന ലോഗിന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക
  5. തുടര്‍ന്നുവരുന്ന ലോഗിന്‍ പോര്‍ട്ടലില്‍ റോള്‍ നമ്പറും, പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക